ആഗസ്ത് ആറു മുതല്‍ അഞ്ച് ദിവസത്തേക്ക് കോര്‍ണിഷ് സ്ട്രീറ്റ് അടക്കും

Web Desk
1 Min Read

ദോഹ: ആഗസ്ത് ആറാം തിയ്യതി പുലര്‍ച്ചെ 12 മുതല്‍ പത്താം തിയ്യതി രാവിലെ അഞ്ചു വരെ കോര്‍ണിഷ് സ്ട്രീറ്റിലെ ഇരുഭാഗത്തേക്കുമുള്ള റോഡുകള്‍ താത്ക്കാലികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അശ്ഗാല്‍) അറിയിച്ചു. കോര്‍ണിഷ് സ്ട്രീറ്റ് വികസന പദ്ധതിയുടെ ഭാഗമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് റോഡ് അടക്കുന്നത്.
കോര്‍ണിഷ് സ്ട്രീറ്റ്, അല്‍ബിദ പാര്‍ക്ക്, അല്‍ ദിവാന്‍ സ്ട്രീറ്റ്, അല്‍ റുമൈല, ഗ്രാന്റ് ഹമദ് സ്ട്രീറ്റ് (ബാങ്ക് സ്ട്രീറ്റ്) എന്നിവയുടെ ഭാഗങ്ങളാണ് അടച്ചിടുക. വേനല്‍ക്കാല അവധി ആരംഭിക്കുകയും സ്‌കൂളുകള്‍ അടക്കുകയും ചെയ്തതോടെയാണ് പ്രവര്‍ത്തികള്‍ ആസൂത്രണം ചെയ്തത്.
പൊതുഗതാഗത വാഹനങ്ങളും കാല്‍നട യാത്രയും ഇതുവഴി അനുവദിക്കും.
നാല് കാല്‍നട ടണലുകള്‍ പൂര്‍ത്തീകരിക്കുന്നത് ഉള്‍പ്പെടെ പദ്ധതിയിലുണ്ട്. കാല്‍നട യാത്രക്കാര്‍ക്ക് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതോടൊപ്പം സമീപ പാതകളിലേക്ക് നടന്നു പോകാനുള്ള സൗകര്യങ്ങളും പുതിയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ലഭ്യമാകും.
കോര്‍ണിഷിലെ അല്‍ ദഫ്‌ന പ്ലാസ, കോര്‍ണിഷ് പ്ലാസ, അല്‍ ബിദ പ്ലാസ എന്നിവിടങ്ങളിലും അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ നടക്കും.
കോര്‍ണിഷ് സ്ട്രീറ്റില്‍ ഏഴ് ദോഹ മെട്രോ സ്‌റ്റേഷനുകളുണ്ട്. ക്യു എന്‍ സി സി, വെസ്റ്റ് ബേ, കോര്‍ണിഷ്, അല്‍ ബിദ, സൂഖ് വാഖിഫ്, മുശൈരിബ്, ഖത്തര്‍ നാഷണല്‍ മ്യൂസിയം എന്നിവയാണവ. കൂടാതെ ദഫ്‌ന പാര്‍ക്ക്, സിറ്റി സെന്റര്‍, ക്യു എന്‍ സി സി, ഹോട്ടല്‍ പാര്‍ക്ക്, ദോഹ ഫിഷിംഗ് പോര്‍ട്ട്, സൂഖ് വാഖിഫ് എന്നിവിടങ്ങളില്‍ ആറ് പൊതുഗതാഗത ബസ് സ്റ്റേഷനുകളുമുണ്ട്.
ഓരോ 10- 15 മിനുട്ട് ഇടവേളകളിലും പൊതുഗതാഗത ബസ്സുകള്‍ സര്‍വീസ് നടത്തും. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മുതല്‍ രാത്രി 11.59 വരേയും ശനി, ഞായര്‍ ദിവസങ്ങല്‍ രാവിലെ ആറു മുതല്‍ 11 വരെയും ബസ്സുകളുണ്ടാകും. ദോഹ മെട്രോയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്ന വെള്ളിയാഴ്ച ഒഴികെ ബസ്സുകള്‍ മെട്രോ പ്രവര്‍ത്തന സമയത്തിന് സമാന്തരമായി പ്രവര്‍ത്തിക്കും.
റോഡ് താത്ക്കാലികമായി അടച്ചിടുന്ന ദിവസങ്ങളില്‍ യാത്രക്കാര്‍ ബദല്‍ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കണമെന്ന് അശ്ഗാല്‍ അഭ്യര്‍ഥിച്ചു.

city exchange
Share This Article
Leave a Comment
error: Content is protected !!