ഇസ്രായേല്‍ പ്രസിഡന്റ് ഹെര്‍സോഗ് ആദ്യ സന്ദര്‍ശനത്തിന് യു എ ഇയിലേക്ക്

Web Desk
0 Min Read

അബുദാബി: ഗള്‍ഫ് ബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് യു എ ഇ സന്ദര്‍ശിക്കുന്നു. ഇറാനുമായുള്ള ആണവ കരാര്‍ പുനരുജ്ജീവിപ്പിക്കാന്‍ ലോകശക്തികള്‍ ശ്രമിക്കുന്നതും പ്രാദേശിക പിരിമുറുക്കം രൂക്ഷമായതുമായ സമയത്താണ് ഇസ്രായേല്‍ പ്രസിഡന്റിന്റെ സന്ദര്‍ശനം.

city exchange

കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്റെ വ്യക്തിപരമായ ക്ഷണപ്രകാരം താന്‍ യുനൈറ്റഡ് അറബ് എമിറേറ്റ്‌സ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് ഹെര്‍സോഗ് അറിയിച്ചത്.

ഏറെക്കുറെ ആചാരപരം മാത്രമാണ് ഇസ്രായേലിലെ പ്രസിഡന്റ് പദവി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!