ഖത്തര്‍ യൂണിവേഴ്‌സിറ്റിയിലെ ഒന്‍പത് കോളജുകളില്‍ നിന്നും 3100ലധികം വിദ്യാര്‍ഥിനികള്‍ ബിരുദം നേടി

Web Desk
1 Min Read

ദോഹ: ഖത്തര്‍ യൂണിവേഴ്സിറ്റിയുടെ ഒമ്പത് കോളേജുകളില്‍ നിന്നും 3,147 വിദ്യാര്‍ഥിനികള്‍ ബിരുദം നേടി. കോളേജ് ഓഫ് എഡ്യൂക്കേഷന്‍, ഹെല്‍ത്ത് സയന്‍സസ്, ഫാര്‍മസി, മെഡിസിന്‍, ശരിയ ആന്‍ഡ് ഇസ്‌ലാമിക് സ്റ്റഡീസ്, എഞ്ചിനീയറിംഗ്, ലോ, ആര്‍ട്‌സ് ആന്‍ഡ് സയന്‍സസ്, ബിസിനസ് ആന്‍ഡ് ഇക്കണോമിക്‌സ് എന്നീ കോളജുകളിലെ വിദ്യാര്‍ഥിനികളാണ് ബിരുദം കരസ്ഥമാക്കിയത്.

city exchange

ഖത്തര്‍ യൂണിവേഴ്‌സിറ്റി സ്പോര്‍ട്സ് ആന്റ് ഇവന്റ്സ് കോംപ്ലക്സില്‍ ആറ് വ്യത്യസ്ത ചടങ്ങുകളിലായി 46-ാം ബാച്ച് വിദ്യാര്‍ഥിനികളെ ആദരിച്ചു. ബാച്ചിലേഴ്‌സ്, ഡിപ്ലോമ, മാസ്റ്റേഴ്‌സ്, ഡോക്ടറേറ്റ്, ഡോക്ടര്‍ ഓഫ് ഫാര്‍മസി എന്നിവയുള്‍പ്പെടെ അക്കാദമിക് ബിരുദങ്ങളില്‍ വിദ്യാര്‍ഥിനികള്‍ ബിരുദം നേടി.

കോളേജ് ഓഫ് എഡ്യൂക്കേഷന്റെ ബിരുദദാന ചടങ്ങില്‍ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രി ബുതൈന ബിന്‍ത് അലി അല്‍ ജാബര്‍ അല്‍ നുഐമിയുടെയുടേയും ഖത്തര്‍ യൂണിവേഴ്‌സിറ്റി പ്രസിഡനന്റ് ഡോ. ഹസ്സന്‍ അല്‍ ദിര്‍ഹമിന്റേയും സാന്നിധ്യത്തില്‍ കോളേജ് ഡീന്‍ ഡോ. ഹെസ്സ ബിന്‍ത് ഹമദ് ബിന്‍ ഖലീഫ അല്‍ താനി 504 ബിരുദധാരികളെ ആദരിച്ചു.

- Advertisement -
Ad image

കോളേജ് ഓഫ് ഹെല്‍ത്ത് സയന്‍സസ്, കോളേജ് ഓഫ് ഫാര്‍മസി, കോളേജ് ഓഫ് മെഡിസിന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 170 വനിതകള്‍ ഉള്‍പ്പെട്ട ക്യു ഹെല്‍ത്ത് ബിരുദദാന ചടങ്ങില്‍ പി എച്ച് സി സി മാനേജിംഗ് ഡയറക്ടര്‍ ഡോ. മറിയം അലി അബ്ദുല്‍ മാലിക് വിശിഷ്ടാതിഥിയായിരുന്നു.

എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് 291 ബിരുദധാരികളും ലോ കോളേജില്‍ നിന്ന് 317 ബിരുദധാരികളും കോളേജ് ഓഫ് ശരിയ ആന്റ് ഇസ്‌ലാമിക് സ്റ്റഡീസില്‍ നിന്ന് 105 ബിരുദധാരികളും ഉള്‍പ്പെടുന്ന മൂന്നാം ബിരുദദാന ചടങ്ങില്‍ കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി മുഹമ്മദ് ബിന്‍ അലി അല്‍ മന്നായ് പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!