

കൊച്ചി: വടക്കന്‍ പറവൂരില്‍ കാണാതായ മൂന്ന് കുട്ടികളുടെ മൃതദേഹങ്ങള്‍ പുഴയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീവേദ (10), അഭിനവ് (12), ശ്രീരാഗ് (12) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്.

വടക്കന്‍ പറവൂരിലെ ബന്ധുവീട്ടില്‍ വിരുന്നിനെത്തിയതായിരുന്നു കുട്ടികള്‍. ഉച്ച ഭക്ഷണത്തിന് ശേഷം വീട്ടുകാര്‍ അറിയാതെ പുഴയിലേക്ക് പോയതാണ് ഇവരെന്നാണ് പറയപ്പെടുന്നത്. ഇവരുടെ സൈക്കിളും തുണികളും പുഴവക്കില്‍ കണ്ട നാട്ടുകാര്‍ തിരക്കിയതോടെയാണ് വിവരം അറിഞ്ഞത്. ഇതോടെ തെരച്ചില്‍ നടത്തുകയായിരുന്നു.

ശ്രീവേദയുടെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. വൈകുന്നേരത്തോടെ ശ്രീവേദയുടെ മൃതദേഹം കണ്ടെത്തിയതോടെ മുങ്ങല്‍ വിദഗ്ധരെത്തി നടത്തിയ തെരച്ചിലിലാണ് രാത്രിയോടെ മറ്റു രണ്ടുകുട്ടികളുടേയും മൃതദേങ്ങള്‍ കണ്ടെത്തിയത്.
ചെറിയ പല്ലന്‍തുരുത്ത് തട്ടുകടവ് പുഴയിലാണ് കുട്ടികളെ കാണാതായത്.

