മിഡില്‍ ഈസ്റ്റിലെ പ്രധാന തുറമുഖമായി ഹമദ്

Web Desk
1 Min Read

ദോഹ: മിഡില്‍ ഈസ്റ്റിലെയും മേഖലയിലെയും പ്രധാന തുറമുഖങ്ങളിലൊന്നായി കൂടുതല്‍ ശക്തമായ സ്ഥാനത്തേക്ക് ഹമദ് തുറമുഖം ഉയര്‍ന്നു. കൂടുതല്‍ കാര്യക്ഷമമായ ലോജിസ്റ്റിക് സേവന വ്യവസായം കൈവരിക്കാനും ആഗോള വ്യാപാര കേന്ദ്രമായി മാറാനുമാണ് ഹമദ്് ലക്ഷ്യമിടുന്നത്.

city exchange

ക്യു ടെര്‍മിനല്‍സ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ കഴിഞ്ഞ വര്‍ഷത്തെ നേട്ടങ്ങള്‍ പോസ്റ്റ് ചെയ്തു. ഖത്തര്‍ തുറമുഖ മാനേജ്മെന്റ് കമ്പനിയും (മവാനി ഖത്തര്‍), ഖത്തര്‍ നാവിഗേഷനും (മിലാഹ) സംയുക്തമായി സ്ഥാപിച്ച ടെര്‍മിനല്‍ ഓപ്പറേറ്റിംഗ് കമ്പനിയാണ് ക്യു ടെര്‍മിനല്‍സ്. ഖത്തറിന്റെ ഇറക്കുമതിയും കയറ്റുമതിയും സമുദ്ര വ്യാപാര പ്രവാഹവും സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതിനാണിത്.

അലക്‌സാണ്ട്രിയയില്‍ നിന്നുള്ള മെയിന്‍ ഷിഫ് 6നെ സ്വാഗതം ചെയ്ത ക്യു ടെര്‍മിനല്‍സ് അന്റ്റാലിയ ഏകദേശം അയ്യായിരം യാത്രക്കാരെയാണ് ഹമദ് തുറമുഖത്ത് എത്തിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ആഡംബര ക്രൂയിസ് കപ്പലുകളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു. തുറമുഖം എല്ലാ വര്‍ഷവും നിരവധി ആഡംബര ക്രൂയിസ് കപ്പലുകള്‍ക്ക് ആതിഥേയത്വം വഹിക്കുന്നു.

2023ല്‍ ഹമദ് തുറമുഖം 1,318,414 ടിഇയു കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്തു. 2023 ഡിസംബറില്‍ ഹമദ് തുറമുഖത്തിന് 137 കപ്പലുകള്‍ ലഭിച്ചു.

- Advertisement -
Ad image

ഗുണനിലവാരം, ആരോഗ്യം, സുരക്ഷ, പാരിസ്ഥിതിക പ്രകടനം എന്നിവയില്‍ ഐഎസ്ഒ 9001, ഐഎസ്ഒ 14001, ഐഎസ്ഒ 45001 സര്‍ട്ടിഫിക്കേഷന്‍ നിലനിര്‍ത്തുന്നതും പരിപാലിക്കുന്നതും ക്യുടെര്‍മിനല്‍സ് തുടരുന്നു.

Share This Article
Leave a Comment
error: Content is protected !!