

കോഴിക്കോട്: സാമൂഹിക സാംസ്‌കാരിക സംഘടനാ പ്രവര്‍ത്തകര്‍ കാലത്തിനനുസരിച്ച് പ്രവര്‍ത്തന ശൈലി മാറ്റേണ്ടതാണെന്നും അതിന് ഏറ്റവും ഫലവത്തായ പ്രവര്‍ത്തനമാണ് ലീഡര്‍ഷിപ്പ് ക്യാമ്പുകളെന്നും വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. കൈതപ്പൊയില്‍ നോളജ് സിറ്റിയില്‍ സിയസ്‌കൊ സംഘടിപ്പിച്ച ‘ലീഡ് 2022’ നേതൃത്വ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സിയസ്‌കൊ പ്രസിഡന്റ് എന്‍ജിനീയര്‍ പി .മമ്മത് കോയ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ സി ഇ വി അബ്ദുല്‍ ഗഫൂര്‍ ക്യാമ്പ് വിശദീകരണം നടത്തി. ഇ വി മാലിക്, എസ് എ ഖുദ്‌സി, എം കെ സാബിറ, ബ്രസീലിയ ഷംസുദ്ദീന്‍, പി.വി മുഹമ്മദ് യൂനുസ്, നൗഷാദലി കെ തുടങ്ങിയവര്‍ സംസാരിച്ചു.

വിവിധ വിഷയങ്ങളില്‍ മര്‍ക്കസ് ലോ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ .അന്‍ജു പിള്ള, മുഹമ്മദ് ഇര്‍ഷാദ് വി പി, ഡോ. ജമാലുദ്ദീന്‍ മാളിക്കുന്ന് തുടങ്ങിയവര്‍ ക്ലാസ്സുകളെടുത്തു. മുതിര്‍ന്ന കഴിഞ്ഞകാല ഭാരവാഹികളായ പി ടി മുഹമ്മദലി, സി എ ഉമ്മര്‍കോയ, പി വി അബ്ദുല്ല ക്കോയ, വി എസ് കോയിട്ടി, സി ഇ വി അബ്ദുല്‍ ഗഫൂര്‍ തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു.
സിയസ്‌കൊ ജനറല്‍ സെക്രട്ടറി എസ് സര്‍ഷാര്‍ അലി സ്വാഗതവും പി എം മെഹബൂബ് നന്ദിയും പറഞ്ഞു.

