

ആലുവ: ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തിലെ കട്ടേപ്പാടത്ത് നടന്ന കൊയ്ത്ത് ഉത്സവം പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് ഉദ്ഘാടനം ചെയ്തു. മൂന്ന് മാസം മുന്‍പാണ് അന്‍പത് ഏക്കറോളം വരുന്ന പാടശേഖരത്തില്‍ ഉമ ഇനത്തില്‍പ്പെട്ട വിത്ത് വിതച്ചത്.

ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തും കൃഷിഭവനും കട്ടേപ്പാടം പാടശേഖര സമിതിയും കുട്ടനാടന്‍ കര്‍ഷകരുടെ സഹായത്തോടു കൂടിയാണ് കൃഷി ചെയ്തത്. നെല്ല് കൊയ്തതിനു ശേഷം സപ്ലൈകോക്ക് നല്‍കുകയാണ് ചെയ്യുന്നത്. കര്‍ഷകര്‍ക്ക് ലാഭ വിഹിതം നല്‍കുകയാണ് ചെയ്യുന്നത്.

ഈ ഭരണ സമിതി വന്നതിന് ശേഷം തുടര്‍ച്ചയായി രണ്ടാമത്തെ തവണയാണ് കട്ടേപ്പാടത്ത് കൃഷി ചെയ്തത്. തുടര്‍ന്നും കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന് മുന്‍തൂക്കം നല്‍കുന്നതിന് ആവശ്യമായ നടപടികളുമായി ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് മുന്നോട്ട് പോകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് പറഞ്ഞു. ചടങ്ങില്‍ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ റൂബി ജിജി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിഹക്കീം, ബ്ലോക്ക് അംഗം സതി ഗോപി, സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ മുഹമ്മദ് ഷെഫീക്ക്, ഷീല ജോസ്, ഫാന്‍സി പരമേശ്വരന്‍, പഞ്ചായത്ത് അംഗങ്ങളായ ലൈല അബ്ദുല്‍ ഖാദര്‍, സി പി നൗഷാദ്, പി എസ് യൂസഫ്, രമണന്‍ ചേലാക്കുന്ന്, പി വി വിനീഷ്, റംല അലിയാര്‍, സബിത സുബൈര്‍, രാജേഷ് പുത്തനങ്ങാടി, കൃഷി ഓഫീസര്‍ അരുണ്‍ പോള്‍, പാടശേഖര സമിതി ഭാരവാഹികളായ ഹൈദ്രോസ് കരോത്തുകുഴി, കെ പ്രഭാകരന്‍, കൃഷി അസിസ്റ്റന്റ് ഓഫീസര്‍മാരായ ശ്രീജ കെ എസ്, സരിത എസ്, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ റംല താജുദ്ദീന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

