രാജ്യമെങ്ങും റോഡ് ഷോയുമായി മഹാരാഷ്ട്ര ടൂറിസം

Web Desk
2 Min Read

കൊച്ചി: രാജ്യത്തെ യാത്ര, വ്യാപാര അവസരങ്ങള്‍ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒന്‍പത് നഗരങ്ങളില്‍ റോഡ് ഷോയുമായി മഹാരാഷ്ട്ര ടൂറിസം.ചരിത്രപരമായ കോട്ടകള്‍, ബീച്ചുകള്‍, മതപരവും പൈതൃകപരവുമായ ചരിത്ര സ്മാരകങ്ങള്‍, വന്യജീവി സങ്കേതങ്ങള്‍, സാഹസിക വിനോദങ്ങള്‍, ഭക്ഷ്യ വിഭവങ്ങള്‍, സാംസ്‌കാരിക ആഘോഷങ്ങള്‍ തുടങ്ങി നിരവധി വൈവിധ്യങ്ങളാല്‍ മഹാരാഷ്ട്ര രാജ്യത്തെ ഒന്നാമത്തെ വിനോദസഞ്ചാര കേന്ദ്രമാണ്.

city exchange

ട്രാവല്‍ ട്രേഡുമായി ബന്ധിപ്പിച്ച് വിപണി സാധ്യതകളും സജീവ ക്ലയന്റുകളില്‍ നിന്ന് അഭിപ്രായങ്ങളും തേടുക എന്ന ലക്ഷ്യത്തോടെയാണ് മഹാരാഷ്ട്ര ടൂറിസം രാജ്യത്തുടനീളമുള്ള ഒന്‍പത് നഗരങ്ങളില്‍ റോഡ് ഷോ ടൂര്‍ ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് കൊച്ചി നഗരത്തില്‍ റോഡ്‌ഷോ നടത്തുന്നത്. ഇതിനായി മഹാരാഷ്ട്ര ടൂറിസം ഡയറക്ട്‌റേറ്റിലെ ജോയിന്റ് ഡയറക്ടര്‍ ഡോ. ധനഞ്ജയ് സവാല്‍ക്കര്‍, ടൂറിസം സ്‌പെഷ്യലിസ്റ്റ് ഡോ. പ്രീതില്‍ വനഗെ പവാര്‍ എന്നിവര്‍ ഹോളിഡേ ഇന്നില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തു.

നഗരത്തിലെ ടൂര്‍, ട്രാവല്‍ കൂട്ടായ്മയിലെ പ്രമുഖരും പരിപാടിയില്‍ എത്തിയിരുന്നു. ടൂറിസത്തിന്റെ ഓരോ വിഭാഗത്തിലും മഹാരാഷ്ട്രയ്ക്ക് വലിയ സാധ്യതകളുണ്ട്. അത് വിനോദസഞ്ചാരികള്‍ക്ക് സഞ്ചരിക്കാന്‍ പരിധിയില്ലാത്ത സാധ്യതകള്‍ വാഗ്ധാനം ചെയ്യുന്നുണ്ട്. മികച്ച കണക്ടിവിറ്റി ഓപ്ഷന്‍ ആണ് അതില്‍ പ്രധാനം. റോഡ്, റെയില്‍വേ, ജലപാത, എയര്‍വേകള്‍ എന്നിവയാല്‍ സംസ്ഥാനം ഒന്നിച്ച് ബന്ധപ്പെട്ടിരിക്കുകയാണ്. കൂടാതെ വലിയതും വിശാലവുമായ താമസസൗകര്യവും മഹാരാഷ്ട്രയിലുണ്ട്. ഇത് ആഭ്യന്തര, അന്തര്‍ദേശീയ വിനോദ സഞ്ചാരികളെ തൃപ്തിപ്പെടുത്തുന്നതാണ്.

- Advertisement -
Ad image

സംസ്ഥാനത്തിന് ധാരാളം വന്യജീവി സങ്കേതങ്ങളും പ്രകൃതി റിസോര്‍ട്ടുകളും ഉഉള്ളതിനാല്‍ ആളുകള്‍ക്ക് ജംഗിള്‍ സഫാരിയും വനപാതകളും ആസ്വദിക്കാന്‍ സാധിക്കും. സ്‌ക്യൂബ ഡൈവിംങ്ങ്, പാര ഗ്ലൈഡിങ്ങ്, ട്രക്കിങ്ങ് തുടങ്ങി ധാരാളം സാഹസിക വിനോദങ്ങള്‍ സഞ്ചാരികള്‍ക്കായി മഹാരാഷ്ട്രയിലുണ്ട്. ഇതിന് പുറമെ മതപരമായ തീര്‍ഥാടന കേന്ദ്രങ്ങളും ഇവിടെയുണ്ട്. കൊച്ചിക്ക് പുറമെ അഹമ്മദാബാദ്, ജയ്പ്പൂര്‍, ഇന്‍ഡോര്‍, ഡല്‍ഹി, ഹൈദരാബാദ്, ബാംഗ്ലൂര്‍, ചണ്ഡീഗഢ് തുടങ്ങിയ നഗരങ്ങളിലാണ് റോഡ് ഷോ നടത്തുന്നത്.

മഹാരാഷ്ട്ര സര്‍ക്കാരിന്റെ ടൂറിസം വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിനും അന്തര്‍ സംസ്ഥാന യാത്ര, ടൂറിസം അവസരങ്ങള്‍ തുടങ്ങിയവ വര്‍ധിപ്പിക്കുന്നതിനാണ് റോഡ് ഷോ ടൂറിസം സംഘടിപ്പിച്ചിരിക്കുന്നതെന്ന് മഹാരാഷ്ട്ര ടൂറിസം ഡയറക്ടര്‍ മിലിന്ദ്ബോറിക്കര്‍ പറഞ്ഞു. മഹാരാഷ്ട്രയിലെ ഹോസ്പിറ്റാലിറ്റി മേഖലയില്‍ കോവിഡ് രണ്ടാം താരംഗത്തിന് ശേഷം വലിയ കുതിച്ചുചാട്ടം കാണുന്നുണ്ടെന്നും മിലിന്ദ് കൂട്ടിച്ചേര്‍ത്തു. പരിപാടിക്ക് ഇത്രയും നല്ല പ്രതികരണം കൊച്ചിയില്‍ നിന്ന് ലഭിച്ചതിനെ അതിശയകരമായി കാണുന്നതായും പറഞ്ഞു.

തീരപ്രദേശം, സംസ്‌കാരം തുടങ്ങി അങ്ങേയറ്റം അഭിലാഷവും സമ്പന്നവുമായ നഗരമാണ് കൊച്ചി. ഈ പരിപാടിയിലൂടെ കൊച്ചിയിലെ യാത്ര പ്രേമികള്‍ക്ക് മഹാരാഷ്ട്രയെ അടുത്തറിയാന്‍ സാധിക്കുമെന്നും ഡോ. ധനഞ്ജയ് പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!