ദോഹയില്‍ ഗയാനയുടെ എംബസി തുറന്നു

Web Desk
0 Min Read

ദോഹ: കോഓപറേറ്റീവ് റിപ്പബ്ലിക് ഓഫ് ഗയാനയുടെ എംബസി ദോഹയില്‍ തുറന്നു. ഗയാന പ്രസിഡന്റ് ഡോ. മുഹമ്മദ് ഇര്‍ഫാന്‍ അലി, ഖത്തര്‍ വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സാദ് അല്‍ മുറൈഖി എന്നിവര്‍ റിബണ്‍ മുറിച്ച് എംബസി ഉദ്ഘാടനം ചെയ്തു.

city exchange

ഉദ്ഘാടന ചടങ്ങിലെ പ്രസംഗത്തില്‍ എംബസി കെട്ടിടം തുറന്നതിന് ഗയാനയെ വിദേശകാര്യ സഹമന്ത്രി അഭിനന്ദിച്ചു. പുരോഗതിയിലേക്കുള്ള തുടക്കവും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മുന്നോട്ട് കൊണ്ടുപോകാനുള്ള മികച്ച നീക്കവുമാണെന്ന് മന്ത്രി വിശദമാക്കി. 1996 മുതല്‍ ഇരു രാജ്യങ്ങള്‍ തമ്മിലും ഉഭയകക്ഷി ബന്ധം പല മേഖലകളിലും ശ്രദ്ധേയമായ വികസനത്തിന് സാക്ഷ്യം വഹിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

Share This Article
Leave a Comment
error: Content is protected !!