വ്യാഴാഴ്ച മുതല്‍ മഴയ്ക്ക് സാധ്യത

Web Desk
0 Min Read

ദോഹ: വ്യാഴാഴ്ച മുതല്‍ അടുത്ത ആഴ്ച ആരംഭം വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് ട്വീറ്റ് ചെയ്തു.

city exchange

മെയ് 18 വ്യാഴാഴ്ച മുതല്‍ അടുത്ത ആഴ്ച ആരംഭം വരെ മേഘങ്ങളുടെ അളവ് വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കും. വ്യത്യസ്ത തീവ്രതയോടെ മഴയ്ക്ക് സാധ്യതയുണ്ട്. ശക്തമായ കാറ്റിനൊപ്പം ചിലയിടങ്ങളില്‍ ഇടിമിന്നലിനും സാധ്യതയുണ്ട്.

കാലാവസ്ഥയില്‍ മുന്‍കരുതലുകള്‍ എടുക്കാനും എല്ലാ സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കാനും ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്ന് മാത്രം കാലാവസ്ഥാ അപ്‌ഡേറ്റുകള്‍ സ്വീകരിക്കാനും സിവില്‍ ഏവിയേഷന്‍ അതോറിറ്റി അഭ്യര്‍ഥിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!