ലുസൈല്‍ കോവിഡ് ഡ്രൈവ് ത്രൂവില്‍ ഇന്നുമുതല്‍ ബൂസ്റ്റര്‍ ഡോസുകളും പരിശോധനയും

Web Desk
0 Min Read

ദോഹ: ലുസൈലിലെ ഡ്രൈവ് ത്രൂ കോവിഡ് പരിശോധനാ കേന്ദ്രത്തില്‍ ഇന്നുമുതല്‍ വാക്‌സിനുകളുടെ ബൂസ്റ്റര്‍ ഡോസുകളും നല്കാന്‍ തുടങ്ങുമെന്ന് പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ അറിയിച്ചു.

city exchange

ലുസൈല്‍ സെന്റര്‍ വഴിയുള്ള പത്തുവരി ഡ്രൈവിന്റെ ആറ് വരികള്‍ ബൂസ്റ്റര്‍ വാക്‌സിനേഷനുള്ളതായിരിക്കും. ശേഷിക്കുന്ന നാല് പാതകള്‍ യോഗ്യരായ വിഭാഗങ്ങള്‍ക്ക് കോവിദ് പരിശോധന നടത്തുന്നത് തുടരും.

ബൂസ്റ്റര്‍ വാക്‌സിനേഷന്‍ ആദ്യ രണ്ടു ഡോസുകളല്ലാത്തതിനാല്‍ പൊതുജനങ്ങള്‍ക്ക് അപോയ്ന്‍മെന്റെടുത്താണ് രാവിലെ എട്ടുമുതല്‍ ഉച്ചക്ക് ഒരു മണി വരെ ഇഞ്ചക്ഷന്‍ നല്കുക.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!