നേപ്പാളില്‍ നിന്നും ഹിമാലയന്‍ കുടിവെള്ളം ഖത്തറിലേക്ക്

Web Desk
1 Min Read

ദോഹ: നേപ്പാളില്‍ നിന്നും പ്രവാസി ജോലിക്കാര്‍ക്കു പിറകെ ഹിമാലയന്‍ വെള്ളവും ഖത്തറിലേക്ക്. നേപ്പാളി മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

city exchange

ഹിമാലയന്‍ കുടിവെള്ളം ഖത്തറിലേക്ക് കയറ്റുമതി ചെയ്യാനുള്ള നേപ്പാളിന്റെ തീരുമാനം കോവിഡിനെ തുടര്‍ന്ന് രണ്ട് വര്‍ഷം വൈകുകയായിരുന്നുവെന്ന് മാധ്യമങ്ങള്‍ എഴുതുന്നു. രുദ്രഗംഗ നാച്ചുറല്‍ വാട്ടറാണ് റസുവ എന്ന പേരില്‍ ഖത്തറിലേക്ക് കയറ്റുമതി ചെയ്യുന്നത്. സൂപ്പര്‍ പ്രീമിയം ഹിമാലയന്‍ നാച്വറല്‍ സ്പ്രിംഗ് വാട്ടര്‍ എന്നാണ് ഖത്തറിലേക്കുള്ള വെള്ളക്കുപ്പിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ആദ്യഘട്ടത്തില്‍ എട്ട് ടണ്‍ വെള്ളം കാഠ്മണ്ഡുവില്‍ നിന്നും ദോഹയിലേക്ക് അയച്ചു കഴിഞ്ഞു. ഖത്തരി അധികൃതര്‍ വെള്ളം പരിശോധിക്കുകയും സര്‍ട്ടിഫിക്കറ്റ് നല്കുകയും ചെയ്തു. റസുവ 330, 500 മില്ലിലിറ്റര്‍ കുപ്പികളിലാണ് ലഭിക്കുക. ഖത്തറില്‍ മൂന്നര, നാല് റിയാലിനാണ് വെള്ളം വില്‍പ്പന നടത്തുക. ഉടന്‍ തന്നെ 16 ടണ്‍ വെള്ളം ഖത്തറിലെത്തിക്കാനാണ് കമ്പനിയുടെ പരിപാടി. മാര്‍ച്ച് മാസത്തോടെ ദുബൈയില്‍ നിന്നും 50 ടണ്‍ വെള്ളത്തിനുള്ള ഓര്‍ഡറുകള്‍ ലഭിച്ചതായും നേപ്പാള്‍ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

- Advertisement -
Ad image

ഈ രാജ്യങ്ങള്‍ പെട്രോളും എണ്ണയും ലോകത്തിന് വിതരണം ചെയ്താണ് സമ്പന്നരായതെന്നും ഇപ്പോള്‍ നമ്മുടെ കുടിവെള്ളം അവര്‍ക്ക് നല്കുകയാണെന്നും പെട്രോളിനേക്കാള്‍ വിലയുള്ളതാണ് വെള്ളമെന്നും ഹിമാലയ ട്രേഡിംഗ് ആന്റഅ കോണ്‍ട്രാക്ടിംഗിന്റെ ബിബി ഖരേല്‍ പറഞ്ഞു.

നിരവധി നേപ്പാളികള്‍ ആതിഥേയ മേഖലയില്‍ ജോലി ചെയ്യുന്നതിനാല്‍ നേപ്പാളി വെള്ളം കമ്പോളത്തില്‍ എത്തിക്കാന്‍ എളുപ്പത്തില്‍ സാധിക്കുമെന്നും 2022 ലോകകപ്പില്‍ നിരവധി പേര്‍ ഖത്തറിലെത്തുമ്പോള്‍ ആഗോളതലത്തില്‍ തങ്ങളുടെ വെള്ളം പരിചയപ്പെടുത്താന്‍ സാധിക്കുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു. നേപ്പാളില്‍ നിന്നും വെള്ളം എത്തിക്കാനും അത് മാര്‍ക്കറ്റ് ചെയ്യാനും ആദ്യഘട്ടത്തില്‍ പ്രയാസം നേരിടുമെന്നും പ്രത്യേകിച്ച് വന്‍കിട കമ്പനികളോട് മത്സരിക്കേണ്ടി വരുമെന്നും കമ്പനി മനസ്സിലാക്കിയിട്ടുണ്ട്.

Share This Article
Leave a Comment
error: Content is protected !!