സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ആകാശച്ചുഴിയില്‍പ്പെട്ടു: ഒരാള്‍ മരിച്ചു; 30 പേര്‍ക്ക് പരുക്ക്

Web Desk
1 Min Read

ബാങ്കോക്ക്: സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് 777- 300 ഇആര്‍ വിമാനം ആകാശച്ചുഴിയില്‍ പെട്ട് ഒരാള്‍ മരിക്കുകയും 30 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മൂന്നു മിനുട്ടിനകം ആറായിരത്തോളം അടി താഴേക്ക് പതിച്ച വിമാനം അടിയന്തിരമായി ബാങ്കോക്കിലെ സുവര്‍ണഭൂമി വിമാനത്താവളത്തിലിറക്കി.

city exchange

ലണ്ടനിലെ ഹീത്രൂവില്‍ നിന്നും സിംഗപ്പൂരിലേക്ക് പറന്ന വിമാനമാണ് ആകാശച്ചുഴിയില്‍പ്പെട്ടത്. വിമാനത്തില്‍ 211 യാത്രക്കാരും 18 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.

ഫ്‌ളൈറ്റ് റഡാര്‍ 24 ഡാറ്റ പ്രകാരം തിങ്കളാഴ്ച പ്രാദേശിക സമയം രാത്രി 10:38നാണ് ലണ്ടനില്‍ നിന്ന് വിമാനം പറന്നുയര്‍ന്നത്. പതിനൊന്ന് മണിക്കൂറിന് ശേഷം വിമാനം ആന്‍ഡമാന്‍ കടല്‍ കടന്ന് തായ്ലന്‍ഡിന് അടുത്തെത്തിയപ്പോഴാണ് ആകാശച്ചുഴിയില്‍ പെട്ടത്. അതോടെ 37,000 അടി ഉയരത്തില്‍ നിന്ന് 31,000 അടിയിലേക്ക് വേഗത്തില്‍ താഴുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത സ്ഥിരീകരിക്കാത്ത ഫോട്ടോകളില്‍ ഭക്ഷണവും മറ്റ് വസ്തുക്കളും ക്യാബിന്‍ ഫ്‌ളോറിലുടനീളം ചിതറിക്കിടക്കുന്നതായി കാണുന്നുണ്ട്. സ്‌കൈ ന്യൂസ് പങ്കിട്ട ഒരു വീഡിയോയില്‍ കടുത്ത കുലുക്കത്തിലും താഴ്ചയിലും ഒരു ഫ്‌ളൈറ്റ് അറ്റന്റന്റ് വിമാനത്തിന്റെ സീലിംഗില്‍ തെറിക്കുന്ന ദൃശ്യങ്ങളുണ്ട്.

മരിച്ചയാളുടെ കുടുംബത്തിന് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് അഗാധമായ അനുശോചനം അറിയിക്കുന്നതായി എക്‌സില്‍ പോസ്റ്റ് ചെയ്തു. ആവശ്യമായ വൈദ്യസഹായം നല്‍കുന്നതിന് തായ്ലന്റിലെ പ്രാദേശിക അധികാരികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആവശ്യമായ അധിക സഹായം നല്‍കാന്‍ ബാങ്കോക്കിലേക്ക് ഒരു ടീമിനെ അയയ്ക്കുകയാണെന്നും എയര്‍ലൈന്‍സ് അറിയിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!