

റാഞ്ചി: ജാര്‍ഖണ്ഡ് വിദ്യാഭ്യാസ മന്ത്രി ജഗര്‍നാഥ് മഹ്തോ (56) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് 2020ല്‍ ശ്വാസകോശം മാറ്റിവെക്കുന്നതിന് വിധേയനായിരുന്നു. മന്ത്രിയുടെ മരണ വിവരം മുഖ്യമന്ത്രി ഹേമന്ത് സോറനാണ് പുറത്തുവിട്ടത്.

നികത്താനാവാത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ പറഞ്ഞു. ബജറ്റ് സമ്മേളനത്തിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട മഹ്‌തോയെ അടുത്തുള്ള പരാസ് ആശുപത്രിയില്‍ പ്രവേശിപ്പച്ചിരുന്നു. പിന്നീട് ചാര്‍ട്ടര്‍ എയര്‍ ആംബുലന്‍സില്‍ ചെന്നൈയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഗിരിധിയിലെ ദുമ്രി നിയോജക മണ്ഡലത്തില്‍ നിന്നുള്ള മുതിര്‍ന്ന ജെ എം എം എല്‍ എല്‍ എയായിരുന്നു ജഗര്‍നാഥ് മഹ്‌തോ.
