

നോര്‍ത്ത് പറവൂര്‍: കേരളവുമായി ഏറ്റവും അധികം ബന്ധപ്പെട്ട ഭാഷയാണ് അറബിയെന്ന് നോര്‍ത്ത് പറവൂര്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പ്രഭാവതി ടീച്ചര്‍ അഭിപ്രായപ്പെട്ടു. കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച അധ്യാപകരെ ചടങ്ങില്‍ ആദരിച്ചു. അന്താരാഷ്ട്ര അറബിക് ഭാഷാ ദിനത്തില്‍ സംഘടിപ്പിച്ച ക്വിസ് മല്‍സരത്തില്‍ വിജയിച്ച വിദ്യാര്‍ഥികള്‍ക്ക് പ്രതിഭ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.

സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി സിറാജ് മദനി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് പി എ അബ്ദുല്‍ നാസര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ പി എ ഖമറുദ്ദീന്‍, ഷിഹാബ് എം, സുനിത എം, ടി എ മുഹമ്മദ് ഷാഫി, എം എ നജീബ്, എം എ റഷീദ്, റഹീമ ടീച്ചര്‍, ജസീന ടീച്ചര്‍, സീരീന ടീച്ചര്‍, കെ കെ സജീന, റസ്‌ല ടീച്ചര്‍, സംസ്ഥാന ഐ ടി വിംഗ് കോ-ഓഡിനേറ്റര്‍ എന്‍ യു സുനീര്‍, സഫിയ ചെങ്ങല്‍, സക്കീന ടീച്ചര്‍, ജമീല ടീച്ചര്‍, അനീസ ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു.
വിരമിക്കുന്ന അധ്യാപകരായ കെ എം സൈനബ ടീച്ചര്‍, എസ് എം നൂഹ്, സി ഇ സീതി, പി എ സുഹറാബി എന്നിവര്‍ മറുപടി പ്രസംഗം നടത്തി. കെ എ അയ്യൂബ് സ്വാഗതവും സുനിത ആലുവ നന്ദിയും പറഞ്ഞു.

