യു എസ് ഫണ്ട് നിര്‍ത്തി: റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്കുള്ള ഭക്ഷ്യവിതരണം നില്‍ക്കും; പത്തുലക്ഷം പേര്‍ പട്ടിണിയിലേക്ക്

Web Desk
0 Min Read

ബാങ്കോക്ക്: യു എസ് ഫണ്ടിംഗ് നിര്‍ത്തലാക്കിയതോടെ റോഹിങ്ക്യന്‍ അഭയാര്‍ഥികളും പട്ടിണിയിലേക്ക്. പത്തുലക്ഷത്തിലധികം റോഹിങ്ക്യന്‍ അഭയാര്‍ഥികളാണ് പട്ടിണിയിലാവുക.

city exchange

യു എസിന്റെ സഹായം നിന്നതോടെ ഐക്യരാഷ്ട്ര സഭക്ക് കീഴിലെ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന് റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്കുള്ള ഭക്ഷണവിതരണം നടത്താനാവാത്ത അവസ്ഥയാണുള്ളത്. ഏപ്രില്‍ മുതല്‍ ഭക്ഷണവിതരണത്തിന് ഫണ്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

യു എസിന് പുറമേ ചില യൂറോപ്യന്‍ രാജ്യങ്ങളും വേള്‍ഡ് ഫുഡ് പ്രോഗ്രാമിനുള്ള ധനസഹായം വെട്ടിക്കുറച്ചിരുന്നു. ഇതോടെയാണ് ഭക്ഷണ വിതരണം പ്രതിസന്ധിയിലായത്. ബദല്‍ ധനസമാഹരണത്തിന് ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ വിജയിച്ചിട്ടില്ല.

മാനുഷിക സഹായം റദ്ദാക്കുന്നത് കുറ്റകൃത്യമാണെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പ്രതികരിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!