താജ് ബിരിയാണി ഉദ്ഘാടനം ചെയ്തു

Web Desk
1 Min Read

ദോഹ: നജ്മ അല്‍ ഷഹീം സ്ട്രീറ്റില്‍ താജ് ബിരിയാണി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ അസീസ് കടവത്തൂര്‍, സ്ഥാപകന്‍ അക്‌സര്‍ മുഹമ്മദ്, വിവിധ കമ്മ്യൂണിറ്റി നേതാക്കളായ ഷാനവാസ് ബാവ, അജി കുര്യാക്കോസ്, മര്‍സ മാനേജിങ് ഡയറക്ടര്‍ ജാഫര്‍ കണ്ടോത്ത്, ജയരാജ്, സുബ്രഹ്മണ്യ ഹെബ്ബഗേലു തുടങ്ങിയവര്‍ പങ്കെടുത്തു.

city exchange

കശ്മീര്‍, ലക്‌നൗ, ഹൈദരബാദി, ചെന്നൈ, കേരള സ്റ്റൈലിലുള്ള വ്യത്യസ്ത ബിരിയാണികള്‍ തുടങ്ങിയവയോടൊപ്പം ഫിഷ് തവ, തന്തൂര്‍, ചൈനീസ്, മോമോസ്, ചാട്ട്, വ്യത്യസ്ത ജ്യൂസുകള്‍ തുടങ്ങിയവ താജ് ബിരിയാണിയുടെ പ്രത്യേക ഇനങ്ങളാണ്.

താജ് ബിരിയാണിയില്‍ ഇരുന്നു കഴിക്കുന്നതിന് പുറമേ ടേക്ക് എവെ, ഡെലിവറി, ഔട്ട്‌ഡോര്‍ കാറ്ററിംഗ്, പാര്‍ട്ടികള്‍ക്കായി ഭക്ഷണ വിതരണം തുടങ്ങിയവയും ലഭ്യമാണ്.

Share This Article
Leave a Comment
error: Content is protected !!