

ദോഹ: ഐ സി എഫ് ഖത്തര്‍ നാഷണല്‍ കമ്മിറ്റിയുടെ ഫിറ്റ്‌നസ് ഫെസ്റ്റ് പ്രവര്‍ത്തകര്‍ക്ക് നവോന്മേഷമായി. രണ്ടാം പെരുന്നാള്‍ ദിവസം അല്‍ഖോര്‍ സ്റ്റേഡിയത്തില്‍ നടന്ന ഫിറ്റ്‌നസ് ഫെസ്റ്റില്‍ ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു.

ജനറല്‍ ക്വിസ്, ഇംഗ്ലീഷ് ആന്റ് മലയാളം നോണ്‍സ്റ്റോപ്പ്, ബ്ലെന്‍ഡ് ആര്‍ട്ട്, ഷാര്‍പ്പ് ഷൂട്ട്, ബലൂണ്‍ ബാസ്‌ക്കറ്റ് ഫില്ലിംഗ്, പഞ്ചഗുസ്തി, കമ്പവലി, ഫുഡ്‌ബോള്‍ തുടങ്ങി 12 ഇനങ്ങളില്‍ മത്സരങ്ങള്‍ നടന്നു. നാലു സെന്‍ട്രല്‍ ടീമുകള്‍ തമ്മില്‍ നടന്ന മത്സരത്തില്‍ എയര്‍പോര്‍ട്ട് സെന്‍ട്രല്‍ ഒന്നാം സ്ഥാനവും ദോഹ സെന്‍ട്രല്‍ രണ്ടാം സ്ഥാനവും നേടി.

പറവണ്ണ അബ്ദുല്‍ റസാഖ് മുസ്ലിയാര്‍, പേരോട് മുഹമ്മദ് അസ്ഹരി, അഹ്മദ് സഖാഫി, ഡോ. ബഷീര്‍ പുത്തൂപാടം എന്നിവര്‍ ഉദ്ഘാടന സെഷനില്‍ സംബന്ധിച്ചു. ആര്‍ട്ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ക്കു ജമാല്‍ അസ്ഹരി, മുഹമ്മദ് ഷാ, സയ്യിദ് ജാഫര്‍ തങ്ങള്‍, മൊയ്ദീന്‍ ഇരിങ്ങല്ലൂര്‍ നൗഫല്‍ മലപ്പട്ടം, ഹബീബ് അഹ്സനി, സുറൂര്‍ ഉമര്‍, ഹുസൈന്‍ കൈപ്പമംഗലം, ഹാരിസ് മൂടാടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

