സഫാരി 10, 20, 30 പ്രമോഷന് തുടക്കം

Web Desk
3 Min Read

ദോഹ: ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സഫാരിയില്‍ ജനുവരി 29 മുതല്‍ 10, 20, 30 പ്രമോഷന് തുടക്കം. പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, മത്സ്യം, മാംസം, ബേക്കറി, ഹോട്ട് ഫുഡ് മറ്റ് ഭക്ഷ്യോത്പന്നങ്ങള്‍, കോസ്‌മെറ്റിക്‌സ,് ഹൗസ്‌ഹോള്‍ഡ്, റെഡിമെയ്ഡ്, ഫൂട്ട്‌വെയര്‍, ഇലക്ട്രോണിക്‌സ,് കമ്പ്യൂട്ടര്‍ ആക്‌സസറീസ് തുടങ്ങി നിത്യോപയോഗ വസ്തുക്കളും ഭക്ഷ്യധാന്യങ്ങളും ഉള്‍പ്പെടെ ആയിരത്തിലധികം ഉത്പന്നങ്ങളാണ് 10, 20, 30 റിയാലിന് സഫാരി ഔട്ട്‌ലെറ്റുകളില്‍ ഉപഭോക്താക്കള്‍ക്കായി ലഭ്യമാക്കിയിട്ടുള്ളത്.

city exchange

2 കിലോ റോസാന ഇന്ത്യന്‍ ബസുമതി റൈസ് 10 റിയാല്‍, 170 ഗ്രാം ഡെറ്റോള്‍ സോപ്പ് 4 എണ്ണത്തിന് 10 റിയാല്‍, ക്വാളിറ്റി ഐസ്‌ക്രീം 1 ലിറ്ററിന്റെ 3 ബോക്‌സിനു 20 റിയാല്‍, ഗിറ്റ്‌കോ ഓപ്പല്‍വെയര്‍ 12 പീസ് ഡിന്നര്‍ സെറ്റ് 20 റിയാല്‍, ഹെയ്ന്‍സ് സൂപ്പര്‍ സ്പീക്കര്‍ 30 റിയാല്‍, ഒള്‍സന്‍സ്മാര്‍ക് ഹെയര്‍ സ്‌ട്രെയ്റ്ററിനു 20 റിയാല്‍, 400ഗ്രാം ന്യൂട്ടെല്ലക്കു 10 റിയാല്‍, റീചാര്‍ജ് ചെയ്യാവുന്ന ഡ്രോണിന് 30 റിയാല്‍ തുടങ്ങിയവ പ്രധാന ആകര്‍ഷണങ്ങളില്‍ ചിലതാണ്.

നാവില്‍ കൊതിയൂറുന്ന വിവിധ രുചിക്കൂട്ടുകള്‍ ഒരുക്കി സഫാരി ബേക്കറി ആന്‍ഡ് ഹോട്ട് ഫുഡ് വിഭാഗത്തിലും ഒട്ടനവധി വിഭവങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വെസ്റ്റേണ്‍, സൗത്ത് ഇന്ത്യന്‍, നോര്‍ത്ത് ഇന്ത്യന്‍, അറബിക്ക്, ചൈനീസ് തുടങ്ങിയ വിഭവങ്ങളും വ്യത്യസ്ത വിഭവങ്ങള്‍ ഉള്‍പ്പെടുത്തി മികച്ച കോംബോ ഓഫറുകളും ഒരുക്കിയിരിക്കുന്നു. ഫ്രഷ് ഫുഡിലെ ഡെയിലി വിഭാഗത്തില്‍ ഫ്രഷ് ജാമുകള്‍ മറ്റു ചീസ് ഐറ്റംസിനുമൊപ്പം റൗമി ചീസ്, ബലാഡി ഫെറ്റാ പ്ലെയ്ന്‍ ചീസ്, ബീഫ് മോര്‍ട്ടഡെല്ലാ, ലെമണ്‍ പിക്കിള്‍ തുടങ്ങിയവയും ഈ 10, 20, 30 പ്രമോഷനില്‍ ലഭ്യമാണ്.

വിവിധതരം ജ്യൂസുകള്‍, ഡ്രിങ്കിങ് വാട്ടര്‍, ചിക്കന്‍ പാര്‍ട്‌സ,് ചിക്കന്‍ നഗറ്റ്‌സ് വിവിധ ഇനം ഐസ്‌ക്രീംസ് തുടങ്ങി പാലും പാലുത്പന്നങ്ങളും അടക്കം നിരവധി ഭക്ഷ്യോത്്പന്നങ്ങള്‍ 10, 20, 30 റിയാലിന് ഫ്രോസണ്‍ വിഭാഗത്തില്‍ ലഭ്യമാക്കുന്നുണ്ട്. ഗ്രോസറി വിഭാഗത്തില്‍ അനവധി സ്‌നാക്‌സുകളും മറ്റു ഭക്ഷ്യ ഉത്്പന്നങ്ങളും നിരത്തിയിട്ടുണ്ട്. അതുപോലെതന്നെ ഹൗസ് ഹോള്‍ഡ് വിഭാഗത്തില്‍ വൈവിധ്യമാര്‍ന്ന വിവിധോദ്ദേശ്യ ഉത്പന്നങ്ങള്‍ക്കൊപ്പം കോസ്‌മെറ്റിക്‌സ് വിഭാഗത്തില്‍ എന്‍ ചാന്‍ഡര്‍, ഡോവ്, സെബാ മെഡ്, പാന്റീന്‍, ലക്‌സ്, ഒലേ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങളും പെര്‍ഫ്യൂം, ബോഡി സ്‌പ്രേ, മേക്കപ്പ് സെറ്റ്‌സ,് പലതരം സോപ്പ്, ഫേസ് വാഷ്, ബോഡി ലോഷന്‍ തുടങ്ങിയവയും വിവിധ ആരോഗ്യ സൗന്ദര്യ പരിപാലന വസ്തുക്കളും സഫാരി ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നു.

- Advertisement -
Ad image

സ്റ്റേഷനറി വിഭാഗത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്കാവശ്യമായതും ഓഫീസുകളിലേക്കാവശ്യമായതും അടക്കം ധാരാളം സ്‌കൂള്‍ സ്റ്റേഷനറി ഐറ്റംസ് ലഭ്യമാണ്. ഫേബര്‍ കാസില്‍, മോപ്പഡ് സ്‌കൂള്‍ കിറ്റ് വിവിധയിനം സ്റ്റേഷനറി സെറ്റുകള്‍ തുടങ്ങിയവ കൂടാതെ ടോയ്‌സ് വിഭാഗത്തിലും സ്‌പോര്‍ട്‌സ് വിഭാഗത്തിലും 10, 20, 30 റിയാലില്‍ ലഭിക്കുന്ന സാധനങ്ങളുടെ നിര ജനങ്ങളുടെ പ്രതീക്ഷകള്‍ക്കുമപ്പുറമാണ്.

ഗാര്‍മെന്‍്‌സ് ആന്‍ഡ് റെഡിമെയ്ഡ് വിഭാഗത്തില്‍ മെന്‍സ് വെയര്‍ ലേഡീസ് ചുരിദാര്‍, ചുരിദാര്‍ മെറ്റീരിയല്‍സ്, ലേഡീസ് ഡെനിം ജാക്കറ്റ്, കിഡ്‌സ് വെയര്‍, ഫൂട്ട്‌വെയര്‍, ലേഡീസ് ബാഗ്‌സ്, ന്യൂ ബോണ്‍ ബേബി വിഭാഗത്തിലും അടക്കം ഗുണമേന്മയേറിയ വന്‍ കളക്ഷനാണ് 10, 20, 30 റിയാലിന് സഫാരി നിരത്തിയിട്ടുള്ളത്. ഇലക്ട്രോണിക്‌സ് വിഭാഗത്തില്‍ വിവിധതരം എമര്‍ജന്‍സി ലൈറ്റുകള്‍, ട്രിമ്മര്‍, ടോര്‍ച്ചുകള്‍, കാല്‍ക്കുലേറ്ററുകള്‍, ഹെഡ്‌സെറ്റുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍ തുടങ്ങി ധാരാളം ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും നിരത്തി വമ്പിച്ച വിലകുറവോടു കൂടെ വൈവിധ്യം നിറഞ്ഞ പ്രമോഷനായാണ് ഈ 10, 20, 30 പ്രമോഷന്‍ ഇത്തവണ ജനങ്ങളിലേക്ക് എത്തുന്നത്.

ഒപ്പം സഫാരി ഷോപ് ആന്‍ഡ് ഷൈന്‍ മെഗാ പ്രമോഷനിലൂടെ 6 കിലോ സ്വര്‍ണം സമ്മാനമായി നേടാനുള്ള അവസരവും സഫാരി തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. സഫാരിയുടെ ഏത് ഔട്ട്‌ലെറ്റുകളില്‍ നിന്നും അമ്പത് റിയാലിന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന റാഫിള്‍ കൂപ്പണ്‍ നറുക്കെടുപ്പിലൂടെ ഏതൊരാള്‍ക്കും ഈ പ്രമോഷനില്‍ പങ്കാളികളാകാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!