

ദോഹ: ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന രാജീവ് ഗാന്ധി, ശാസ്താംകോട്ട സുധീര്‍ അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കരുനാഗപ്പള്ളി എം എല്‍ എ സി ആര്‍ മഹേഷ് ദോഹയിലെത്തി.

മലയാളികളായ തൊഴിലാളികളുടെ താമസസ്ഥലത്ത് അദ്ദേഹം സന്ദര്‍ശം നടത്തി. ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ കൊല്ലം ജില്ലാ പ്രസിഡന്റ് ഹാഷിം അപ്‌സര, ജനറല്‍ സെക്രട്ടറി ഷിബു കരുനാഗപ്പള്ളി, ട്രഷറര്‍ രഞ്ജിത്ത് കോടിയാട്ട്, സെന്‍ട്രല്‍ കമ്മിറ്റി അംഗം അനില്‍ പി ജി, വൈസ് പ്രസിഡന്റ് നൗഷാദ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ മുഹമ്മദ് റാഫി, ജോസ് ചവറ, ബിനോയ് തോമസ് വടകോട്, അഷറഫ് അല്‍അസ്ബ ഡ്രൈവിങ് സ്‌കൂള്‍ അല്‍ഖോര്‍, ഷിഹാബ് കരുനാഗപ്പള്ളി എന്നിവര്‍ സന്നിഹതരായിരുന്നു.
