ജോണിപോള്‍ കുഴഞ്ഞുവീണു മരിച്ചു

Web Desk
1 Min Read

കൊച്ചി: എറണാകുളം പ്രസ്സ് ക്ലബ് റോഡിലെ കണ്ണട വ്യാപാര സ്ഥാപനമായ കുര്യന്‍ ഒപ്റ്റിക്കല്‍സ് ഉടമകളില്‍ ഇളയ സഹോദരന്‍ ജോണി പോള്‍ (59) നിര്യാതനായി. പ്രഭാത സവാരിയ്ക്കിടയില്‍ കുഴഞ്ഞു വീണ ജോണിയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

city exchange

കേരളത്തിലെ ഏറ്റവും പഴക്കമുള്ള കണ്ണട വ്യാപാര സ്ഥാപനമാണ് നൂറു വര്‍ഷം മുന്‍പ് ‘കണ്ണട കുര്യന്‍’ ആരംഭിച്ച കുര്യന്‍ ഒപ്റ്റിക്കല്‍സ്.

ജോണിയുടെ ഭൗതിക ശരീരം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍. ശനിയാഴ്ച വൈകുന്നേരം എറണാകുളം സെമിത്തേരി മുക്കിലെ സെയിന്റ് മേരിസ് ബസലിക്ക പള്ളിയില്‍ സംസ്‌ക്കാരം. ഭാര്യ: ഷൈനി. മക്കള്‍: റോസ്മി, ജോജു, ജോക്കു. മരുമകന്‍: ജുബിന്‍ ജോസഫ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!