ഹ്യുമന്‍ മൊബൈല്‍ ഡിവൈസസ് സ്‌കൈലൈന്‍ 5ജി സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കി

Web Desk
1 Min Read

ദോഹ: യൂറോപ്പിലെ ഏറ്റവും വലിയ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളും നോക്കിയ ഫോണുകളുടെ നിര്‍മ്മാതാക്കളുമായ ഹ്യൂമന്‍ മൊബൈല്‍ ഡിവൈസസ് (എച്ച് എം ഡി) സ്‌കൈലൈന്‍ 5ജി സ്മാര്‍ട്ട്ഫോണ്‍ ഖത്തറില്‍ പുറത്തിറക്കി. അബു ഹമൂറിലെ സഫാരി മാളില്‍ നടന്ന ചടങ്ങില്‍ പ്രമുഖ വ്യക്തികളും വിശിഷ്ട വ്യക്തികളും സംബന്ധിച്ചു.

city exchange

സ്മാര്‍ട്ട്ഫോണ്‍ സാങ്കേതികവിദ്യ പുനര്‍നിര്‍വചിക്കുന്നതിനും സുസ്ഥിരത, ശൈലി, അത്യാധുനിക പ്രകടനം എന്നിവ സമന്വയിപ്പിക്കുന്നതിനുമായി രൂപകല്‍പ്പന ചെയ്ത നൂതന ഉപകരണമാണ് എച്ച് എം ഡി സ്‌കൈലൈന്‍ 5ജി. 1,499 റിയാലാണ് ഫോണിന്റെ വില.

ലോഞ്ചിംഗ് ചടങ്ങില്‍ സഫാരി ഗ്രൂപ്പിന്റെയും വീഡിയോ ഹോം ആന്റ് ഇലക്ട്രോണിക് സെന്ററായ ജംബോ ഇലക്ട്രോണിക്സിന്റെയും പ്രതിനിധികള്‍ പങ്കെടുത്തു.സഫാരി ഗ്രൂപ്പ് ചെയര്‍മാന്‍ അബൂബക്കര്‍ മടപ്പട്ട്, വീഡിയോ ഹോം ആന്റ് ഇലക്ട്രോണിക് സെന്റര്‍ ജംബോ ഇലക്ട്രോണിക്സിന്റെ എം ഡിയും വൈസ് ചെയര്‍മാനുമായ സജീദ് ജാസിം മുഹമ്മദ് സുലൈമാന്‍, വീഡിയോ ഹോം ആന്റ് ഇലക്ട്രോണിക് സെന്റര്‍ ജംബോ ഇലക്ട്രോണിക്സിലെ സി എഫ് ഒ സുധീഷ് പൂക്കോടന്‍, സഫാരി ഗ്രൂപ്പിലെ സെയില്‍സ് ഹെഡ് ടിറ്റു ജോര്‍ജ്, വീഡിയോ ഹോം ആന്റ് ഇലക്ട്രോണിക് സെന്റര്‍ ജംബോ ഇലക്ട്രോണിക്സിലെ മൊബിലിറ്റി ഡിവിഷന്‍ ഹെഡ് ഗോപി ബാലകൃഷ്ണന്‍, സഫാരി ഗ്രൂപ്പിലെ അസിസ്റ്റന്റ് മാനേജര്‍ ഫവാസ്, സഫാരി ഗ്രൂപ്പിലെ ഷോറൂം ഇന്‍-ചാര്‍ജ് ഷിബേഷ് എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!