Connect with us

Business

ടോറസ് ഡൗണ്‍ടൗണ്‍ ട്രിവാന്‍ഡ്രം എക്സ്പീരിയന്‍സ് പവലിയന്‍ തുറന്നു

Published

on


തിരുവനന്തപുരം: ടെക്‌നോപാര്‍ക്കിന്റെ മൂന്നാം ഘട്ടത്തില്‍ യു എസ് എയിലെ ബോസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടോറസ് ഡെവലപ്പേഴ്‌സ് നടപ്പാക്കുന്ന രാജ്യത്തെ തന്നെ ഏറ്റവും വലിയ ടൗണ്‍ഷിപ്പുകളിലൊന്നായ ടോറസ് ഡൗണ്‍ടൗണ്‍ ട്രിവാന്‍ഡ്രം പദ്ധതിയുടെ എക്സ്പീരിയന്‍സ് പവലിയന്‍ കഴക്കൂട്ടത്തുള്ള അസറ്റ് ഹോംസ്/ടോറസ് ഹോള്‍ഡിംഗ്സ് കോര്‍പ്പറേറ്റ് ഓഫീസില്‍ ടോറസ് ഹോള്‍ഡിംഗ്സ് ഇന്ത്യ എം ഡി അജയ് പ്രസാദ് ഉദ്ഘാടനം ചെയ്തു.

പദ്ധതിയുടെ ഭാഗമായി അസറ്റ് ഹോംസ് നടപ്പാക്കുന്ന പദ്ധതിയിലെ സെല്‍ഫി അപ്പാര്‍ട്മെന്റിന്റെ സാംപ്ള്‍ ഫ്ളാറ്റും തദവസരത്തില്‍ തുറന്നു. 100 ചതുരശ്ര അടിയില്‍ താഴെ മാത്രം വലിപ്പമുള്ള സെല്‍ഫിയുടെ സമ്പൂര്‍ണ മാതൃകയാണ് അസറ്റ് ഹോംസിന്റെ കഴക്കൂട്ടത്തുള്ള തിരുവനന്തപുരം ഓഫീസില്‍ ഒരുക്കിയിരിക്കുന്നത്.

അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടര്‍ സുനില്‍ കുമാര്‍ വി, രഘുചന്ദ്രന്‍ നായര്‍, അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പൊതുജനങ്ങള്‍ക്ക് എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും രാവിലെ ഒന്‍പത് മുതല്‍ രാത്രി ഒന്‍പത് വരെ പവലിയന്‍ സന്ദര്‍ശിച്ച് പദ്ധതിയുടെ വിശദാംശങ്ങള്‍ നേരിട്ടു കണ്ടറിയാനാകും.

50 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള വമ്പന്‍ പദ്ധതിയില്‍ 30 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള എസ ്ഇ ഇസഡ് എക്കണോമിക് സ്പേസ്, 13 ലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ വിനോദം, ഹോസ്പിറ്റാലിറ്റി, ഷോപ്പിംഗ് മാള്‍ എന്നിവയുള്‍പ്പെട്ട സൗകര്യങ്ങള്‍ ഇതിലുണ്ടാകും. കേരളത്തിലെ ആദ്യ ഐമാക്സ് തിയേറ്ററുകളാണ് വിനോദ വിഭാഗത്തിലുണ്ടാവുക. 155 മുറികളുള്ള ഹോട്ടല്‍, 298 യൂണിറ്റുകളുള്‍പ്പെട്ട റെസിഡന്‍സുകള്‍ തുടങ്ങിയവും പ്ദ്ധതിയുടെ ഭാഗമായുണ്ടാകും.

റെസിഡന്‍സ് വിഭാഗത്തില്‍ അസറ്റ് ഹോംസ് നടപ്പാക്കുന്ന 298 പാര്‍പ്പിട യൂണിറ്റുകളുളള അസറ്റ് ഐഡന്റിറ്റി എന്ന പദ്ധതിയില്‍ 2, 3 ബെഡ്റൂം അപ്പാര്‍ട്ട്മെന്റുകളും ഭവനങ്ങളും 96 വരെ ചതുരശ്ര അടി വിസ്തീര്‍ണവും 20 ലക്ഷം രൂപ മുതല്‍ വിലനിലവാരവുമുള്ള സെല്‍ഫി അപ്പാര്‍ട്ട്മെന്റുകളുമുണ്ടാകുമെന്ന് അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടര്‍ സുനില്‍ കുമാര്‍ വി പറഞ്ഞു. ലക്ഷ്വറി അപ്പാര്‍ട്ടുമെന്റുകളില്‍ ലഭ്യമായ എല്ലാ ആധുനിക സൗകര്യങ്ങളും ഒത്തിണങ്ങിയതാകും പദ്ധതിയെന്നും സുനില്‍കുമാര്‍ പറഞ്ഞു.


error: Content is protected !!