വെളിച്ചം പഠന പദ്ധതി മൊബൈല്‍ ആപ്പ് ഫെബ്രുവരി 18ന് പുറത്തിറക്കും

Web Desk
2 Min Read

ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ ആഭിമുഖ്യത്തില്‍ പത്ത് വര്‍ഷങ്ങളില്‍ കൂടുതലായി ഖത്തറില്‍ നടന്നു കൊണ്ടിരിക്കുന്ന ‘വെളിച്ചം സമ്പൂര്‍ണ്ണ ഖുര്‍ആന്‍ പഠന പദ്ധതിയുടെ പുതിയ ഘട്ടമായ ‘വെളിച്ചം മൊബൈല്‍ ആപ്പ്’ ഓണ്‍ലൈന്‍ പ്രോഗ്രാം ആരംഭിക്കുന്നു. ഫെബ്രുവരി 18ന് വെള്ളിയാഴ്ച ഓണ്‍ലൈനില്‍ വെളിച്ചം മൊബൈല്‍ ആപ്പിന്റെ ലോഞ്ച് നടക്കും.

city exchange

വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുന്നതോടൊപ്പം അതിന്റെ അര്‍ഥം ഗ്രഹിക്കാനും ആശയം മനസ്സിലാക്കാനും സഹായകരമായ രീതിയിലാണ് വെളിച്ചം പഠന പദ്ധതി രൂപ കല്‍പ്പന ചെയ്യപ്പെട്ടിട്ടുള്ളത്. വിശുദ്ധ ഖുര്‍ആന്‍ ഒരു മാര്‍ഗ ദര്‍ശനമാണ്. അത് കൊണ്ട് തന്നെ വിശുദ്ധ ഖുര്‍ആന്‍ വചനങ്ങളുടെ ആശയങ്ങള്‍ മനസ്സിലാക്കേണ്ടത് അവ ജീവിതത്തില്‍ പകര്‍ത്തുന്നതിനു അത്യന്താപേക്ഷിതമാണ്. വിശുദ്ധ ഖുര്‍ആന്‍ വചനങ്ങളുടെ അര്‍ഥവും വ്യാഖ്യാനവും മലയാളം ഉള്‍പ്പടെ മിക്കവാറും ഭാഷകളില്‍ ലഭ്യമാണെങ്കിലും കോഴ്‌സ് എന്ന രീതിയിലുള്ള പഠനവും അതോടൊപ്പം പഠനത്തിന്റെ പുരോഗതി മനസ്സിലാക്കാനുള്ള വിലയിരുത്തലുകളും ഉണ്ടാവുമ്പോഴാണ് പഠനം കൂടുതല്‍ ഫലപ്രദമാവുന്നത് എന്ന് മനസ്സിലാക്കിയാണ് നിലവിലുള്ള രീതിയില്‍ ‘വെളിച്ചം ഖുര്‍ആന്‍ സമ്പൂര്‍ണ്ണ പഠന പദ്ധതി’ സംവിധാനിച്ചിരിക്കുന്നത്.

അഞ്ച് വര്‍ഷം കൊണ്ട് വിശുദ്ധ ഖുര്‍ആന്‍ പൂര്‍ണ്ണമായും പഠിക്കാവുന്ന രീതിയിലുള്ള സിലബസ്, മുപ്പത് ഭാഗങ്ങളുള്ള കോഴ്‌സിന്റെ ഓരോ ഭാഗം പഠിച്ചു കഴിയുമ്പോഴും പഠിച്ച പാഠഭാഗങ്ങള്‍ പരിശോധിച്ചു എഴുതാവുന്ന തരത്തിലുള്ള പരീക്ഷ, വ്യവസ്ഥാപിതമായ മൂല്യ നിര്‍ണ്ണയവും ഏതു ഘട്ടത്തിലും കോഴ്സില്‍ ചേരാം എന്ന സൗകര്യവും, ഓരോരുത്തര്‍ക്കും അവരവരുടെ സൗകര്യത്തിനനുസരിച്ചു പഠിക്കാനും പരീക്ഷ എഴുതാനുമുള്ള സാഹചര്യം, ലളിതമായ പാഠഭാഗങ്ങള്‍ എന്നിവ വെളിച്ചം പഠന പദ്ധതിയുടെ പ്രത്യേകതകളാണ്.

- Advertisement -
Ad image

പത്രസമ്മേളനത്തില്‍ ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി ഷമീര്‍ വലിയവീട്ടില്‍, വെളിച്ചം ചെയര്‍മാന്‍ സിറാജ് ഇരിട്ടി, ചീഫ് കോഓര്‍ഡിനേറ്റര്‍ മുജീബ് കുനിയില്‍, സിലബസ് കണ്‍വീനര്‍ മുജീബ് മദനി, ഓണ്‍ലൈന്‍ വിഭാഗത്തിന്റെ കോഓര്‍ഡിനേറ്റര്‍ ഡോ. റസീല്‍, ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ വൈസ് പ്രസിഡന്റ് നാസറുദ്ധീന്‍ ചെമ്മാട്, സിക്രട്ടറി ശാഹുല്‍ ഹമീദ് എന്നിവര്‍ പങ്കെടുത്തു.

http://app.velicham.net/download എന്ന വെബ്സൈറ്റില്‍ നിന്നും വെളിച്ചം മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്:
https://chat.whatsapp.com/IlpScimtmZI1mYF2s8WLHI

ഫേസ്ബുക്ക്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!