Business
കസാക്കിസ്ഥാനില്‍ ആരോഗ്യ സുരക്ഷാ വന്‍ പദ്ധതിയുമായി എസ്ആര്‍എഎം ആന്റ് എംആര്‍എഎം
ദോഹ: യു കെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എസ്ആര്‍എഎം ആന്റ് എംആര്‍എഎം ഗ്രൂപ്പ് ബിഗ് ബി കോര്‍പറേഷനും കസാക്കിസ്ഥാനിലെ കാസിന്‍ഡ് മെഡിക്കല്‍ ഗ്രൂപ്പുമായി ചേര്‍ന്ന് കസാക്കിസ്ഥാനിലെ അസ്താനയിലും അല്‍മാട്ടിയിലും ഏറ്റവും വലിയ സ്വകാര്യ ആരോഗ്യ സുരക്ഷാ പ്ലാറ്റ്‌ഫോം സജ്ജമാക്കുന്നു. സര്‍ക്കാര്‍ അസ്താനയില്‍ 243 ഹെക്ടറും അല്‍മാട്ടിയില്‍ 100 ഹെക്ടറും അനുവദിച്ചു. മധ്യേഷ്യയിലെ മികച്ച പദ്ധതിയായിരിക്കും ഇത്.
പദ്ധതി മേഖലയിലെ ഏറ്റവും വലിയ മെഡിക്കല്‍ സര്‍വകലാശാലയാണ് ലക്ഷ്യമിടുന്നത്. ലോകോത്തര ചികിത്സയ്ക്കായി ആശുപത്രിയും ആഗോള തലത്തില്‍ വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍, പാരാമെഡിക്കല്‍ പഠനവും ഇതിന്റെ ഭാഗമായിരിക്കും. കസാക്കിസ്ഥാനിലെ ആരോഗ്യ രംഗത്ത് മാത്രമല്ല തൊഴില്‍, സാമ്പത്തിക രംഗത്തും പദ്ധതി മികവുണ്ടാക്കും.
പതിനായിരം വിദ്യാര്‍ഥികളെ ഉള്‍ക്കൊള്ളാനാവുന്ന മെഡിക്കല്‍ കോളജ്, ആയിരം കിടക്കകളുമായുള്ള മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി, 500 കിടക്കകളുള്ള മെഡിക്കല്‍ ടൂറിസത്തിനു കൂടി അനുയോജ്യമായ പഞ്ചനക്ഷത്ര ഹോട്ടല്‍ തുടങ്ങിയവ പദ്ധതിയുടെ ശ്രദ്ധേയ ഭാഗങ്ങളാണ്.
മധ്യേഷ്യയിലും മറ്റ് രാജ്യങ്ങളിലും മികച്ച മെഡിക്കല്‍ വിദ്യാഭ്യാസത്തിന് അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് എസ്ആര്‍എഎം ആന്റഅ എംആര്‍എഎം ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. സൈലേഷ് ലച്ചു ഹിരാനന്ദാനി പറഞ്ഞു.
കസാക്കിസ്ഥാന്റെ ആരോഗ്യ സുരക്ഷാ നേട്ടങ്ങള്‍ ജി ഡി പിയുടെ 2.9 ശതമാനം സംഭാവന നല്കുന്നതായി ബിഗ് ബി കോര്‍പറേഷന്റേയും കാസിന്ദ് മെഡിക്കല്‍ ഗ്രൂപ്പിന്റേയും ഡയറക്ടര്‍ അജയ് ഭണ്ഡാരി പറഞ്ഞു.
കസാക്കിസ്ഥാന്‍ മെഡിക്കല്‍ ടൂറിസം ഹബ്ബായി ഉയരുകയാണെന്നും മെഡിക്കല്‍ പ്രൊഫഷണലുകളുടെ കേന്ദ്രമാവുകയാണെന്നും എസ്ആര്‍എഎം ആന്റ് എംആര്‍എഎം ഗ്രൂപ്പ് ഡയറക്ടര്‍ മഹേന്ദ്ര ജോഷി പറഞ്ഞു.