

ദോഹ: ഖത്തര്‍ വളപട്ടണം കൂട്ടായ്മ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജനറല്‍ ബോഡിയോഗത്തില്‍ വി എന്‍ നൗഷാദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി പി ഹാരിസ് വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും ഷഹബാസ് തങ്ങള്‍ വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു.

പുതിയ ഭാരവാഹികളായി വി എന്‍ നൗഷാദ് (പ്രസി), ടി പി ഹാരിസ് (ജന സെക്ര), വി കെ ഷഹബാസ് തങ്ങള്‍ (ട്രഷ) എന്നിവരാണ് മുഖ്യഭാരവാഹികള്‍.

വൈസ് പ്രസിഡന്റുമാരായി എം പി ഹാഷിര്‍, യു എം പി നാസര്‍, കെ പി ബി നൗഷാദ്, ജോയിന്റ് സെക്രട്ടറിമാരായി ജറീഷ് എളയടത്ത്, വി കെ സിദ്ദിഖ്, കെ എസ് സിറോഷ് എന്നിവരെയും തെരഞ്ഞെടുത്തു.

സീനിയര്‍ ഓര്‍ഗനെസിങ്ങ് സെക്രട്ടറിയായി കെ പി ബി റിഷാലിനെയും ഓര്‍ഗാനെസിങ് സെക്രട്ടറിയായി എ പി ഷമീറിനെയും രക്ഷാധികാരിയായി ടി പി നൗഷാദിനെയും തെരഞ്ഞെടുത്തു.
എം പി ഹാശിര്‍, കെ റഷീദ്, ടി പി നൗഷാദ് എന്നിവര്‍ പ്രസംഗിച്ചു. ടി പി ഹാരിസ് സ്വാഗതവും ജറീഷ് എളയടത്ത് നന്ദിയും പറഞ്ഞു.

