ആയിരങ്ങള്‍ക്ക് ആവലാതികള്‍ ഇറക്കി വെക്കാനുള്ള അത്താണിയായിരുന്നു ശിഹാബ് തങ്ങള്‍: അഡ്വ. വി ഇ അബ്ദുല്‍ ഗഫൂര്‍

Web Desk
2 Min Read

കൊച്ചി: ആയിരങ്ങള്‍ക്ക് ആവലാതികള്‍ ഇറക്കി വെക്കാനുള്ള അത്താണിയായിരുന്നു പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെന്ന് മുസ്‌ലിം ലീഗ് എറണാകുളം ജില്ല ജനറല്‍ സെക്രട്ടറി അഡ്വ. വി ഇ അബ്ദുല്‍ ഗഫൂര്‍ പറഞ്ഞു. സൗമ്യതയുടെ പാല്‍നിലാവായിരുന്നു എന്നും സമൂഹത്തില്‍ ഛിദ്രത ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ഉറച്ച നിലപാടെടുത്ത നേതാവായിരുന്നു തങ്ങള്‍ എന്നും ഗഫൂര്‍ പറഞ്ഞു. പ്രവാസി ലീഗ് എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ശിഹാബ് തങ്ങള്‍ ഓര്‍മ്മ സേവനദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുസ്‌ലിം ലീഗ് എന്നും കൂടെ ഉണ്ടാകും എന്നും പറഞ്ഞു. തിരിച്ചുവന്ന പ്രവാസികളുടെ ക്ഷേമത്തിനായി മുസ്‌ലിംലീഗിന്റെ പോഷക സംഘടനയായി പ്രവാസി ലീഗ് രൂപീകരിക്കുകയും പ്രഖ്യാപിക്കുകയും ചെയ്ത ‘ശിഹാബ് തങ്ങള്‍ ഓര്‍മ്മ’ പ്രവാസി ലീഗ് സേവനവാരമായാണ് ആചരിച്ചത്.

ഇതിന്റെ ഭാഗമായി പ്രവാസി ലീഗ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വ ത്തില്‍ ജില്ലയില്‍ നടത്തുന്ന അനുസ്മരണ സദസ്സും സേവന പ്രവര്‍ത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനവും ആലുവ ലീഗ് ഹൗസില്‍ പ്രവാസി ലീഗ് എറണാകുളം ജില്ല പ്രസിഡന്റ് സി കെ ബീരാന്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് എറണാകുളം ജില്ലാ ട്രഷറര്‍ പി എ അഹമ്മദ് കബീര്‍ അനുസ്മരണ പ്രഭാഷണം നടത്തി.

തങ്ങളുടെ ഓര്‍മ്മക്കായി ‘ഒരു വീട്ടില്‍ ഒരു മരം’ എന്ന പേരില്‍ നടത്തുന്ന വൃക്ഷത്തൈ വിതരണ ഉദ്ഘാടനവും ഗഫൂര്‍ നിര്‍വഹിച്ചു. പ്രവാസി ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി കെ മൂസ്സ സ്വാഗതം പറഞ്ഞു. ജില്ലാ ഭാരവാഹികളായ ഒ കെ അലിയാര്‍, നസീര്‍ കൊടികുത്തുമല, വി കെ ഹുസൈന്‍, അന്‍വര്‍ കൈതാരം, മുസ്ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ എ എ ഇബ്രാഹിം കുട്ടി, പി എ താഹിര്‍, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് പി എ സലീം, മുസ്ലിം ലീഗ് കളമശ്ശേരി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി പി ഇ അബ്ദുല്‍ റഹീം എസ് ടി യു റിയല്‍ എസ്റ്റേറ്റ് യൂണിയന്‍ സംസ്ഥാന ട്രഷറര്‍ വി എ ബഷീര്‍, ശുഹൈബ് കുഞ്ഞുണ്ണിക്കര, ശിഹാബ് തങ്ങള്‍ കളമശ്ശേരി ഡയലിസസ് സെന്റര്‍ സെക്രട്ടറി വി എ അബ്ദുല്‍ റഹിം പ്രസംഗിച്ചു. ദമ്മാം കെ എം സി സി മുന്‍ ജില്ലാ സെക്രട്ടറി സിറാജ് ആലുവ, അഡ്വ. സൈദ് മുഹമ്മദ്, ടി കെ അഷ്റഫ്, സി എ അബ്ദുല്‍ ജലീല്‍, ശിഹാബ് ഉളിയന്നൂര്‍, അബ്ദുല്‍ സത്താര്‍, അലി കരിപ്പായി, എം എ മുഹമ്മദ് ബഷീര്‍, ഇ എസ് സൈനുദ്ധീന്‍, റഷീദ് പാഴൂര്‍, സാനിഫ് അലി, പ്രവാസി ലീഗ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍ പങ്കെടുത്തു.

- Advertisement -
Ad image

Share This Article
Leave a Comment
error: Content is protected !!