

പയ്യന്നൂര്‍: രാമന്തളി ശാഖാ മുസ്‌ലിം ലീഗ് കമ്മിറ്റിയും അബൂദാബി രാമന്തളി മുസ്ലിം യൂത്ത് സെന്ററും സംയുക്തമായി മുസ്‌ലിം ലീഗ് ആസ്ഥാനത്ത് സംഘടിപ്പിച്ച കിറ്റ് വിതരണം- സമൂഹ നോമ്പുതുറ, ആദരിക്കല്‍ എന്നിവ ഏറെ ശ്രദ്ധേയമായി.

ശാഖാ പ്രസിഡണ്ട് കരപ്പാത്ത് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ഖത്തീബ് സയ്യിദ് അലവി കോയ തങ്ങള്‍ ബുഖാരി, ബാഖവി റമദാന്റെ പ്രാധാന്യത്തെ സംബന്ധിച്ച് പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി അബ്ദുല്‍ നസീര്‍ സ്വാഗതം പറഞ്ഞു. റിലീഫ് കമ്മിറ്റി കണ്‍വീനര്‍ കോച്ചന്‍ അബ്ദുല്ല ഭക്ഷണ കിറ്റ് ഏറ്റുവാങ്ങി.

ചടങ്ങില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന കൗണ്‍സിലര്‍ കക്കുളത്ത് അബ്ദുല്‍ ഖാദര്‍, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് കെ കെ അശ്‌റഫ്, വൈസ് പ്രസിഡണ്ട് പി എം ലത്തീഫ്, മണ്ഡലം വനിതാ ലീഗ് ഭാരവാഹികളായ പി എം ശുഹൈബ, ആബിദാ റഫീഖ്, പഞ്ചായത്ത് ഭാരവാഹികളായ പി പി മുഹമ്മദലി ഹാജി, മുണ്ടക്കാല്‍ ഇബ്രാഹിം, ഒ എ എം അബ്ദുല്‍ സലാം എന്നിവരെ യഥാക്രമം കോച്ചന്‍ അബ്ദുല്ല, കരപ്പാത്ത് ഉസ്മാന്‍, പി പി സുലൈമാന്‍ ഹാജി, യു അബ്ദുല്‍ റഹ്മാന്‍, കെ വി അബൂബക്കര്‍, പി ഹമീദ് മാസ്റ്റര്‍, പി അബ്ദുല്‍ ജബ്ബാര്‍ എന്നിവര്‍ പുരസ്‌കാരം നല്‍കി ആദരിച്ചു.
200ലധികം കുടുംബങ്ങള്‍ക്ക് ഭക്ഷണക്കിറ്റ് നല്‍കി. പി കെ ഷബീര്‍, എം സി റിയാസ്, യു എന്‍ യഹ്യ, കെ പി അബ്ദുല്‍ ഗഫൂര്‍, ഖമറുസ്സമാന്‍, ഇസ്ഹാഖ്, സി എം അഷ്‌റഫ്, കെ കെ സമീര്‍, അസീം, കെ എം മമ്മു, വി വി അസ്സയ്‌നാര്‍, സി എം റഫീഖ്, എം സി സുബൈര്‍, കെ കെ ഇസ്മായില്‍, മോണങ്ങാട്ട് ഇബ്രാഹിം, കെ പി ജമാല്‍, ഇബ്രാഹിം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

