

ദുബൈ: ഇന്‍ഡോ ഗള്‍ഫ് ആന്റ് മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കോമേഴ്സ് (ഇന്‍മെക്ക്) ‘കേരളത്തിലെ പുതിയ വ്യവസായ നയങ്ങള്‍, അവസരങ്ങളും ആനുകൂല്യങ്ങളും’ എന്ന വ്യവസായ ചര്‍ച്ചയുടെ ഭാഗമായി ദുബായില്‍ സംഘടിപ്പിച്ച ചര്‍ച്ച കേരള വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് ഉദ്ഘാടനം ചെയ്തു.

നിക്ഷേപകര്‍ക്ക് അനുകൂലമായ നിരവധി മാറ്റങ്ങളോടെയുള്ള പുതിയ വ്യവസായ നയങ്ങള്‍ വിശദമായി പരിചയപ്പെടുത്തുകയും അവയുടെ പ്രായോഗികതയില്‍ നേരിടാവുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ വിശകലനം ചെയ്യുകയുമുണ്ടായി.

വ്യവസായ പ്രമുഖര്‍ പങ്കെടുത്ത യോഗത്തില്‍ ചേംബര്‍ ചെയര്‍മാന്‍ ഡോ. എന്‍ എം ഷറഫുദ്ദീന്‍ അധ്യക്ഷത വഹിച്ചു.
വൈസ് ചെയര്‍മാന്‍ ജെയിംസ് മാത്യു, സെക്രട്ടറി ഡോ. സുരേഷ്‌കുമാര്‍, ഡയറക്ടര്‍ മുഹമ്മദ് റാഫി തുടങ്ങിയവര്‍ പ്രസംഗിച്ചു.

