

തിരുവനന്തപുരം: ഹാരിസണ്‍ സോഫിയ സ്റ്റീഫന്‍ സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിമാണ് നീ ഞാനാകും ഒരു നാള്‍.

വൃദ്ധ സദനത്തില്‍ അമ്മയെ കൊണ്ടാക്കുന്ന മകന്‍. അവിടെ ഇരുന്ന് അമ്മ മകന് എഴുതുന്ന കത്തും കത്തിലൂടെ അമ്മ പറയുന്ന ഒരാഗ്രഹവും. ഇതാണ് ഹൃദയ സ്പര്‍ശിയായ ഈ ചിത്രത്തിന്റെ പ്രമേയം.

വിന്‍സെന്‍സോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷഹാന എം പി ആണ് ചിത്രം നിര്‍മിച്ചത്. ബിബിന്‍ അംബിക, ഹാരിസണ്‍ സോഫിയ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇതിന്റെ രചന നിര്‍വഹിച്ചത്. വസന്തകുമാരി, പ്രവീണ്‍, ആദിദേവ് സൂരജ്, കാജല്‍ ഖാന്‍, ജഗദീഷ്, ശ്രീനാഥ്, വൈശാഖ് എന്നിവരാണ് പ്രധാന താരങ്ങള്‍.
ക്യാമറ: നിഖില്‍ കൊച്ചു കൃഷ്ണന്‍, ഉമേഷ് സൃഷ്ടി, അസിസ്റ്റന്റ് ക്യാമറ: അരുണ്‍ സി, ഫോട്ടോഗ്രാഫി: ഗോകുല്‍ സി എസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍: ദീപക് ഡി, സൂരജ് എസ് ജെ, ആര്‍ട്ട്: സച്ചിന്‍ കൃഷ്ണ, മേക്കപ്പ്: സുമേഷ് മുരളി, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍: അരവിന്ദ് എ വി, അരവിന്ദ് വി മോഹന്‍, ബിബിന്‍ അംബിക, സംഗീതം: മൃദുല്‍ എം അനില്‍, കളറിംഗ്: റ്റിറ്റോ ഫ്രാന്‍സിസ്, എഡിറ്റര്‍മാര്‍: വൈശാഖ് എസ്, സിദ്ദീഖ് പ്രിയദര്‍ശിനി, ടൈറ്റില്‍ ഡിസൈന്‍: അല്‍ത്താഫ് സാലി, ടൈറ്റില്‍ ആനിമേഷന്‍: ഹാഷിന്‍ അബു, പി ആര്‍ ഒ: റഹിം പനവൂര്‍, പോസ്റ്റര്‍: അമല്‍, എസ് കെ ഡി, ഡിസൈന്‍ ഫാക്ടറി, സബ്‌ടൈറ്റില്‍: രാജേഷ് ജന, ട്രാന്‍സ്പോര്‍ട്ട്: പ്രസാദ് പി ടി, ജഗദീഷ് എസ്.

