

ദോഹ: ഫിഫ ലോകകപ്പ് വോളന്റിയര്‍മാരെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖങ്ങള്‍ അവസാന ഘട്ടത്തിലേക്ക്. ഈ സാഹചര്യത്തില്‍ ഫിഫ വോളന്റിയര്‍ സെന്ററില്‍ മലയാളിത്തിളക്കം.

പയനീയേര്‍സ് വോളന്റിയര്‍ എന്നറിയപ്പെടുന്ന അഞ്ഞൂറോളം പേരാണ് ഓരോ ദിവസവും വോളന്റിയര്‍ അഭിമുഖ നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. ഇതില്‍ 200 പേര്‍ മലയാളികളാണ്.


മെയ് 13ന് ആരംഭിച്ച അഭിമുഖങ്ങള്‍ ഈ മാസം 13നാണ് അവസാനിക്കുക. ഇതുവരെയായി 52000ത്തോളം പേരെയാണ് അഭിമുഖം നടത്തിയത്. ഇതില്‍ നിന്നും ഇരുപതിനായിരം പേരെയാണ് 30 വ്യത്യസ്ത റോളുകളിലായി ലോകകപ്പിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് 45 മേഖലകളിലെ സേവനങ്ങള്‍ക്കായി തെരഞ്ഞെടുക്കുന്നത്. അഭിമുഖങ്ങളില്‍ 170ലേറെ രാജ്യങ്ങളിലുള്ളവരാണ് പങ്കെടുക്കുന്നത്.

പ്രതിദിനം 900 മുതല്‍ 1300 പേരെ വരെ അഭിമുഖം നടത്തുന്നു. ലോകകപ്പിന് ആവശ്യമായ 20,000 വോളന്റിയര്‍മാരില്‍നിന്ന് 14,000 പേരെ ഖത്തറില്‍ നിന്ന് തെരഞ്ഞെടുക്കുമ്പോള്‍ ആറായിരം പേര്‍ ഇന്റര്‍നാഷനല്‍ വോളന്റിയര്‍മാരാവും.

ആഗോളവാര്‍ത്ത വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/IlpScimtmZI1mYF2s8WLHI
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

