വടംവലി ടൂര്‍ണമെന്റിന്റെ കൂറ്റന്‍ ട്രോഫി അനാവരണം ചെയ്തു

Web Desk
0 Min Read

ദോഹ: ഖത്തര്‍ മഞ്ഞപ്പട സംഘടിപ്പിക്കുന്ന വടംവലി ടൂര്‍ണമെന്റില്‍ വടംവലി ജേതാക്കള്‍ക്ക് നല്‍കുന്ന കൂറ്റന്‍ ട്രോഫിയുടെ അനാവരണം ദോഹ അല്‍-അസ്മാക് മാളില്‍ നടന്നു. ഖത്തറിന്റെയും ജി സി സി രാജ്യങ്ങളുടെയും ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരം ഭീമന്‍ കപ്പ് ജേതാക്കള്‍ക്ക് നല്‍കുന്നത്.

city exchange

ഖത്തര്‍ മഞ്ഞപ്പട ഖത്തര്‍ ഇന്ത്യന്‍ വടംവലി അസോസിയേഷനുമായി സഹകരിച്ച് ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വടംവലി ടൂര്‍ണമെന്റ് ഒക്ടോബര്‍ 11ന് ഖത്തറിലെയും ജി സി സി രാജ്യങ്ങളിലെയും ആദ്യത്തെ പെര്‍മനന്റ് വടംവലി കോര്‍ട്ടിന്റെ ഉദ്ഘാടനത്തോടെ ഖത്തര്‍ ഫൗണ്ടേഷന്‍ ക്രിക്കറ്റ് സ്റ്റേഡിയം കോമ്പൗണ്ടില്‍ നടക്കും.

Share This Article
Leave a Comment
error: Content is protected !!