വടകര വര്‍ഗീയ ബോംബും സൈബര്‍ ബോബും സി പി എമ്മിന്റെ കൈകളില്‍നിന്ന് പൊട്ടി: സിദ്ദീഖ്

Web Desk
1 Min Read

കോഴിക്കോട്: സി പി എം നിര്‍മിച്ച വര്‍ഗീയ ബോംബും സൈബര്‍ ബോംബും അവരുടെ കൈയില്‍ നിന്ന് പൊട്ടിത്തെറിച്ചിരിക്കുകയാണെന്ന് കെ പി സി സി വര്‍ക്കിങ് പ്രസിഡന്റ് ടി സിദ്ദീഖ് എം എല്‍ എ.

city exchange

സൈബര്‍ ബോംബിന്റെ ഉറവിടം കണ്ടെത്താന്‍ പൊലിസ് ശ്രമം നടത്തുന്നില്ല. ഉറവിടം സി പി എം ആണെന്നതിന്റെ തെളിവാണിത്. വിഷയം കര്‍ക്കശമായി കൈകാര്യം ചെയ്യുന്നതില്‍ പൊലിസ് ദയനീയമായി പരാജയപ്പെട്ടു. പൊലിസിന്റെ കൈയും കാലും സമ്പൂര്‍ണമായി ബന്ധിച്ചിരിക്കുകയാണെന്നും സിദ്ദീഖ്. കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സിദ്ദീഖ്.

സൈബര്‍ ആക്രമണം ഉന്നതതല നേതൃത്വത്തിന്റെ ഗൂഢാലോചനയെന്ന് കുറ്റപ്പെടുത്തിയ സിദ്ദിഖ് വര്‍ഗീയ പ്രചാരണത്തിന് കലാപാഹ്വാനത്തിനും സി പി എം നേതൃത്വത്തിനെതിരേ കേസെടുത്ത് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.

ഷാഫിക്കെതിരായ പ്രചാരണം ഉരേന്ത്യയില്‍ മോദി ചെയ്യുന്നതിനുമപ്പുറമുള്ള പ്രചാരണമായിരുന്നു. ഇത്രയധികം ഹീനമായ പ്രചാരണം നടത്തിയിട്ടും പ്രബുദ്ധ വടകരയുടെ മനസ്സില്‍ ഇളക്കം തട്ടിയിട്ടില്ല. എത്ര കത്തിക്കാന്‍ ശ്രമിച്ചിട്ടും വടകര കത്തിയില്ല. സി പി എമ്മിന്റെ യഥാര്‍ഥ മുഖം വടകര തിരിച്ചറിഞ്ഞു. അവരുടെ ഇരവാദം ലജ്ജാകരമാണെന്നും സിദ്ദീഖ്.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!