

ദോഹ: ഖത്തര്‍ യൂണിവേഴ്‌സിറ്റിയിലെ പുതിയ കെട്ടിടങ്ങള്‍ ഡപ്യൂട്ടി അമീറും ഖത്തര്‍ യൂണിവേഴ്‌സിറ്റി ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാനുമായ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍താനി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങില്‍ ഖത്തര്‍ യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേഷന്‍, കോളേജ് ഡീന്‍സ്, മുന്‍ യൂണിവേഴ്സിറ്റി പ്രസിഡന്റുമാര്‍, നിരവധി ഉന്നത മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

സ്റ്റുഡന്റ് അഫയേഴ്സ് ബില്‍ഡിംഗ്, കോളേജ് ഓഫ് എജ്യുക്കേഷന്‍, ലോ കോളേജ്, എഞ്ചിനീയറിംഗ് കോളേജ് എന്നിവയുടെ കെട്ടിടങ്ങള്‍ ഉള്‍പ്പെടുന്ന പുതിയ യൂണിവേഴ്സിറ്റി കെട്ടിടങ്ങളെക്കുറിച്ച് ഡെപ്യൂട്ടി അമീറിന് വിവരണം നല്‍കി.
