സൗജന്യ സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ് പോസ്റ്റര്‍ പ്രകാശനം ചെയ്തു

Web Desk
1 Min Read

ദോഹ: ഖത്തര്‍ കെ എം സി സി മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന സ്പീക്ക് ടു ദി വേള്‍ഡ് എന്ന പേരിലുള്ള സൗജന്യ സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസുകളുടെ ഔപചാരിക തുടക്കമായി. ക്ലാസുകളുടെ പോസ്റ്റര്‍ പ്രകാശനം കെ എം സി സി സംസ്ഥാന ഓഫിസില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുല്‍ സമദ് നിര്‍വഹിച്ചു.

city exchange

മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് കെ എം സി സി പ്രസിഡന്റ് അന്‍വര്‍ കടവത് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹിമാന്‍ എരിയാല്‍ സ്വാഗതം പറഞ്ഞു.

ഇംഗ്ലീഷ് ഭാഷയുടെ പ്രാധാന്യം ആഗോളതലത്തില്‍ അതിവേഗം വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ പദ്ധതി രൂപീകരിച്ചത്. വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ആശയവിനിമയം ലളിതമാക്കി ആത്മവിശ്വാസത്തോടെ ഇംഗ്ലീഷില്‍ സംസാരിക്കാന്‍ സഹായിക്കുകയെന്നതാണ് ക്ലാസുകളുടെ പ്രധാന ലക്ഷ്യം. പഠനത്തിന് അനുയോജ്യമായ രീതിയില്‍, അനുഭവസമ്പന്നരായ അധ്യാപകര്‍ ക്ലാസുകള്‍ നയിക്കും.

ഓണ്‍ലൈന്‍ വഴി ജൂണ്‍ 1-ന് ആരംഭിക്കുന്ന ക്ലാസുകളില്‍ ലോകമാകെയുള്ള ഏത് ആളുകള്‍ക്കും പങ്കെടുക്കാനാവും. താല്പര്യമുള്ളവര്‍ക്ക് 00974 3343 3808, 00974 7747 9575 എന്നീ വാട്‌സപ്പ് നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

- Advertisement -
Ad image

പോസ്റ്റര്‍ പ്രകാശന ചടങ്ങില്‍ കെ എം സി സി സംസ്ഥാന സെക്രട്ടറി താഹിര്‍, കാസറഗോഡ് ജില്ലാ ട്രഷറര്‍ സിദ്ദിഖ് മാണിയംപറ, മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് ഭാരവാഹികളായ റോസ്ദ്ദിന്‍, അഷ്റഫ് മഠത്തില്‍, റഹീം ബളൂര്‍, സിദ്ദിഖ് പടിഞ്ഞാര്‍, ഹനീഫ്, മാര്‍സൂക് പുത്തൂര്‍ എന്നിവര്‍ സംബന്ധിച്ചു.

Share This Article
Leave a Comment
error: Content is protected !!