

ആലുവ: ബെന്നി ബെഹനാന് എം പി യുടെ ‘ഒപ്പമുണ്ട് എം പി’ പദ്ധതിയുടെ ഭാഗമായി ചാലക്കുടി പാര്‍ലമെന്റ് പരിധിയില്‍ വരുന്ന എറണാകുളം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ ഭിന്നശേഷിക്കാര്‍ക്കുള്ള സൗജന്യ സഹായ ഉപകരണ നിര്‍ണ്ണയ ക്യാമ്പില്‍ നിന്നും തെരഞ്ഞെടുത്ത ഗുണഭോക്താക്കള്‍ക്കുള്ള സൗജന്യ സഹായ ഉപകരണങ്ങളുടെ വിതരണം ആലുവ മഹാത്മാ ഗാന്ധി ടൗണ്‍ ഹാളില്‍ പൂര്‍ത്തിയായി.

ഉപകരണ വിതരണ ക്യാമ്പ് ബെന്നി ബഹനാന് എം പി ഉദ്ഘാടനം ചെയ്തു. അന്‍വര്‍ സാദത്ത് എം എല്‍ എ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മുന്‍ എം എല്‍ എ പി ജെ ജോയ്, ആലുവ മുനിസിപ്പല്‍ ചെയര്മാന് എം ഓ ജോണ്‍, പെരുമ്പാവൂര്‍ മുനിസിപ്പല്‍ ചെയര്മാന് ബിജു ജോണ്‍ ജേക്കബ്, അലിംകോ സീനിയര്‍ മാനേജര്‍ എ വി അശോക് കുമാര്‍, നെടുമ്പാശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് പി വി കുഞ്ഞ്, ചെങ്ങമനാട് പഞ്ചായത്ത് പ്രസിഡന്റ് ജയ മുരളീധരന്, ശ്രീമൂലനഗരം പഞ്ചായത്ത് പ്രസിഡന്റ് ഷംസുദ്ദീന്, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ഫാസില്‍ ഹുസ്സൈന്‍, ലത്തീഫ് പൂഴിത്തറ, സൈജ ജോളി, ജയകുമാര്‍, സാമൂഹ്യനീതി വകുപ്പ് ഓര്‍ഫനേജ് കൗണ്‍സിലര്‍ സിസ്റ്റര്‍ പി വി സാറാക്കുട്ടി, കോണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് മുജീബ്, പഞ്ചായത്ത് മെമ്പര്‍മാര്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവര്‍ സംബന്ധിച്ചു.

സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ അലിംകോ മുഖേനയാണ് ഭിന്നശേഷി സഹായ ഉപകരണങ്ങള്‍ വിതരണം നടത്തിയത്. ക്യാമ്പില്‍ സംബന്ധിക്കാത്ത ഗുണഭോക്താക്കള്‍ക്ക് സഹായ ഉപകരണങ്ങള്‍ അങ്കമാലി എം പി ഓഫിസില്‍ തിരിച്ചറിയല്‍ കാര്‍ഡുമായി നേരിട്ടെത്തിയോ പ്രതിനിധി മുഖേനയോ ഏറ്റുവാങ്ങാവുന്നതാണ്.

