

ദോഹ: രണ്ടാം ഹമീം എന്നറിയപ്പെടുന്ന മുഖദ്ദം നക്ഷത്രം ഉദിച്ചതോടെ ഖത്തറില്‍ താപനില ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

നക്ഷത്രത്തിന്റെ ഉദയം 13 ദിവസം നീണ്ടുനില്‍ക്കും. ആ സമയത്ത്, വടക്കുപടിഞ്ഞാറന്‍ കാറ്റ് വര്‍ധിക്കുമെന്നും പ്രതീക്ഷിക്കുന്നു. കാലാവസ്ഥയില്‍ പെട്ടെന്നുള്ള മാറ്റങ്ങള്‍ സംഭവിക്കും.

ഈ കാലയളവില്‍ ക്യുമുലസ് മേഘങ്ങള്‍ രൂപം കൊള്ളുകയും ഇടയ്ക്കിടെ ഇടിയും മഴയും മണല്‍ക്കാറ്റും ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.
ബുധനാഴ്ചത്തെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും രാജ്യത്തിന്റെ തെക്ക് ഭാഗങ്ങളില്‍ ചിലയിടങ്ങളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

