ചിരിയും ചിന്തയുമായി ‘ജയ ജയ ജയ ജയ ഹേ’ ടീസര്‍; ദീപാവലി റിലീസായി തിയേറ്ററുകളിലേക്ക്

Web Desk
1 Min Read

കൊച്ചി: ജാനേമന്‍ എന്ന സിനിമക്ക് ശേഷം ചിയേഴ്സ് എന്റര്‍ടൈന്‍മെന്റസ് അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ‘ജയ ജയ ജയ ജയ ഹേ’. ചിയേഴ്സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോന്‍ എന്നിവരും സൂപ്പര്‍ ഡ്യുപ്പര്‍ ഫിലിംസിന്റെ ബാനറില്‍ അമല്‍ പോള്‍സനും ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു. സംവിധായകന്‍ വിപിന്‍ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. ഫാമിലി എന്റര്‍ടെയ്‌നറായ ചിത്രത്തില്‍ വലിയ താര നിര അണിനിരക്കുന്നുണ്ട്.

city exchange

മുത്തുഗൗ, അന്താക്ഷരി തുടങ്ങിയ സിനിമകളിലുടെ പ്രശസ്തി നേടിയ സംവിധായകനാണ് വിപിന്‍ ദാസ്. കൊല്ലത്തും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരിച്ച സിനിമയില്‍ ഹ്യുമറിനു ഏറെ പ്രാധാന്യമുണ്ട്. ചിത്രത്തിന്റെ ടീസര്‍ ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്. നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ദമ്പതികളായി ദര്‍ശനയും ബേസിലും വേഷമിടുന്നു. ഒക്ടോബര്‍ 21ന് ‘ജയ ജയ ജയ ജയ ഹേ’ തിയേറ്ററുകളില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.

ആനന്ദ് മന്‍മഥന്‍, അസീസ്, സുധീര്‍ പറവൂര്‍, നോബി മാര്‍ക്കോസ്, മഞ്ജു പിള്ള എന്നിവരാണ് മറ്റുള്ള പ്രധാന വേഷങ്ങളില്‍. ഐക്കണ്‍ സിനിമാസാണ് ‘ജയ ജയ ജയ ജയ ഹേ’യുടെ വിതരണക്കാര്‍. ബബ്ലു അജുവാണ് ഡയറക്ടര്‍ ഓഫ് ഫോട്ടോഗ്രാഫി. ജോണ്‍ കുട്ടിയാണ് എഡിറ്റിങ് വിഭാഗം കൈകാര്യം ചെയ്യുന്നത്. അങ്കിത് മേനോന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.

ഗാനരചന- വിനായക് ശശികുമാര്‍, ശബരീഷ് വര്‍മ്മ, ജമൈമ. ഫെലിക്‌സ് ഫുകുയോഷി റുവേ ആണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. കല- ബാബു പിള്ള, ചമയം- സുധി സുരേന്ദ്രന്‍, വസ്ത്രലങ്കാരം- അശ്വതി ജയകുമാര്‍, നിര്‍മ്മാണ നിര്‍വഹണം- പ്രശാന്ത് നാരായണന്‍, മുഖ്യ സഹസംവിധാനം- അനീവ് സുരേന്ദ്രന്‍, ധനകാര്യം- അഗ്‌നിവേഷ്, പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍- ഐബിന്‍ തോമസ്, നിശ്ചല ചായാഗ്രഹണം- എസ് ആര്‍ കെ, വാര്‍ത്താ പ്രചരണം- വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍. യെല്ലോ ടൂത്ത് ആണ് പബ്ലിസിറ്റി ഡിസൈന്‍സ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!