
മനാമ: ആശയങ്ങളുടെ പുതുവസന്തം വിരിയിച്ചും നേതൃത്വത്തിന് പുതിയ പാഠങ്ങള്‍ പകര്‍ന്നും കെ എം സി സി ബഹ്റൈന്‍ സംഘടിപ്പിച്ച സജ്ജം ക്യാമ്പ് സമാപിച്ചു. നാളെയുടെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് ദിശാബോധം നല്‍കുന്ന ചുവടുവെപ്പുകള്‍ക്ക് പ്രാധാന്യം നല്‍കിയ ക്യാമ്പ് പ്രതിനിധികള്‍ക്ക് നവ്യാനുഭവവും അറിവിന്റെ പുതിയ വാതായനങ്ങള്‍ തുറക്കുന്ന പഠനവേദിയുമായി മാറി.

പ്രഗത്ഭ പരിശീലകനും വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ. റാഷിദ് ഗസ്സാലിയുടെ പഠനാര്‍ഹമായ ക്ലാസ് പ്രതിനിധികളെ ഉത്തേജിപ്പിക്കാനും ചിന്തിപ്പിക്കാനും പുതിയ ആശയങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തനപഥത്തില്‍ മുന്നേറാനും പ്രാപ്തരാക്കുന്നതായിരുന്നു. സംഘടനാ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ക്രിയാത്മകവും കാര്യക്ഷമവുമാക്കുന്നതിനുള്ള പാഠങ്ങള്‍ പകര്‍ന്നുനല്‍കിയ ക്യാമ്പ് നേതൃനിരയ്ക്ക് നവോന്മേഷം പകരുന്നതായി.

സംഘടനാ ചരിത്രത്തില്‍ പുതിയൊരു അധ്യായം രചിച്ച സജ്ജം, പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കുന്നതിനൊപ്പം ഭാവി നേതൃത്വത്തെ കൂടുതല്‍ ഉത്തരവാദിത്വബോധമുള്ളവരാക്കുന്നതിനുള്ള വേദി കൂടിയായി.
പ്രമുഖ പണ്ഡിതനും സമസ്ത ബഹ്റൈന്‍ പ്രസിഡന്റുമായ സയ്യിദ് ഫഖ്റുദ്ദീന്‍ തങ്ങള്‍ പ്രതിനിധി സംഗമം ഉദ്ഘാടനം ചെയ്തു. കെ എം സി സി ബഹ്റൈന്‍ പ്രസിഡന്റ് ഹബീബ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ശംസുദ്ദീന്‍ വെള്ളികുളങ്ങര സ്വാഗതവും സംസ്ഥാന ട്രഷറര്‍ കെ പി മുസ്തഫ നന്ദിയും പറഞ്ഞു. വേള്‍ഡ് കെ എം സി സി സെക്രട്ടറി അസ്സൈനാര്‍ കളത്തിങ്കല്‍ ആശംസകള്‍ നേര്‍ന്നു.
ഡയറക്ടര്‍ ഫൈസല്‍ കോട്ടപ്പള്ളി, കോര്‍ഡിനേറ്റര്‍മാരായ റഫീഖ് തോട്ടക്കര,
സഹീര്‍ കാട്ടാമ്പള്ളി, അഷ്റഫ് കാട്ടില്‍പീടിക,
ഫൈസല്‍ കണ്ടിതാഴ എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.
മുന്‍ സംസ്ഥാന പ്രസിഡന്റ് കുട്ടൂസ മുണ്ടേരി, ഷാഫി പറക്കട്ട, എ പി ഫൈസല്‍, സലീം തളങ്കര, എന്‍ കെ അബ്ദുല്‍ അസീസ്, അഷ്റഫ് കക്കണ്ടി, എസ് കെ നാസ്സര്‍ എന്നിവര്‍ ക്യാമ്പിന്റെ സംഘാടനത്തിലും നേതൃത്വത്തിലും സജീവ പങ്കാളികളായി. ഹലിം വടകരയുടെ ഗസല്‍ സന്ധ്യ അരങ്ങേറി.

