

കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ ഊര്‍ജ്ജവകുപ്പിന്റെ എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ കേരള, കേന്ദ്രസര്‍ക്കാരിന്റെ ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി, സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം, ദര്‍ശനം ഗ്രന്ഥാലയം കാളാണ്ടിതാഴം എന്നിവയുടെ പിന്തുണയോടെ നരിക്കുനി ചെമ്പക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ഐ ടി ഐയില്‍ ബ്രഷ് ലെസ്സ് ഡയറക്ട് കറന്റ് ഫാന്‍ അസംബ്ലിംഗ് പരിശീലനം സംഘടിപ്പിച്ചു.
കാക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി എം ഷാജി ഉദ്ഘാടനം നിര്‍വഹിച്ചു.

സലഫി ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. ഹുസൈന്‍ മടവൂര്‍ അധ്യക്ഷത വഹിച്ചു. സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം ജില്ലാ കോ- ഓര്‍ഡിനേറ്ററും ദര്‍ശനം സാംസ്‌കാരിക വേദി സെക്രട്ടറിയുമായ എം എ ജോണ്‍സന്‍, സലഫി ചാരിറ്റബിള്‍ സെക്രട്ടറി വി പി അബ്ദുല്‍ ഖാദര്‍, കാക്കൂര്‍ പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് അംഗം പി പി അബ്ദുല്‍ ഗഫൂര്‍, ദര്‍ശനം ഗ്രന്ഥാലയം കമ്മിറ്റി അംഗം എം കെ സജീവ് കുമാര്‍, ഐ ടി ഐ കമ്മിറ്റി പ്രസിഡണ്ട് കെ പി മൊയ്തീന്‍ ഹാജി, ട്രസ്റ്റ് അംഗം അബ്ദുല്‍ ഗഫൂര്‍ ഫാറൂഖി, പി ടി എ പ്രസിഡണ്ട് മുഹമ്മദ്, ഇന്‍സ്ട്രക്ടര്‍ പി പ്രഭിത എന്നിവര്‍ സംസാരിച്ചു.

ഐ ടി ഐ മാനേജര്‍ കെ പി ആലിക്കുട്ടി സ്വാഗതവും പ്രിന്‍സിപ്പല്‍ പി ആര്‍ രമ്യ നന്ദിയും പറഞ്ഞു. ബി എല്‍ ഡി സി ഫാന്‍ നിര്‍മ്മാണവും എല്‍ ഇ ഡി ബള്‍ബുകള്‍ പുനരുപയോഗ പരിശീലനവും ഇ എം സി റിസോഴ്‌സ് പേഴ്‌സണ്‍ കെ പവിത്രന്‍, കോഴിക്കോട് ഗവ. ഐ ടി ഐയിലെ പി മുഹമ്മദ് ഹാരിസ് എന്നിവരുടെ നേതൃത്വത്തില്‍ നടന്നു.

