ഖത്തറില്‍ മൂന്ന് വിവാഹങ്ങള്‍ നടക്കുമ്പോള്‍ ഒരു വിവാഹ മോചനം

Web Desk
2 Min Read

ദോഹ: മൂന്ന് വിവാഹങ്ങള്‍ നടക്കുമ്പോള്‍ ഒന്ന് വിവാഹ മോചനത്തില്‍ കലാശിക്കുന്നതായി റിപ്പോര്‍ട്ട്. പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

city exchange

ഡിസംബര്‍ മാസത്തില്‍ 304 ദമ്പതികള്‍ വിവാഹിതരായപ്പോള്‍ 106 ജോഡികളാണ് വിവാഹ മോചനം നടത്തിയത്.

ഖത്തറിലെ ജനസംഖ്യ 2021 ഡിസംബറിലെ 2.68 ദശലക്ഷത്തില്‍ നിന്ന് 2022 ഡിസംബറില്‍ 2.91 ദശലക്ഷമായി ഉയര്‍ന്നു. നിലവിലെ മൊത്തം ജനസംഖ്യയില്‍ 2.1 ദശലക്ഷം (72 ശതമാനം) പുരുഷന്മാരും 807,851 (28 ശതമാനം) സ്ത്രീകളുമാണ്. 25നും 64നും ഇടയില്‍ പ്രായമുള്ള മുതിര്‍ന്നവരാണ് ഏറ്റവും കൂടുതല്‍- 2.1 ദശലക്ഷം. ഏകദേശം നാലുലക്ഷം പേര്‍ 15 വയസ്സിന് താഴെയുള്ളവരും 42,376 പേര്‍ 65 വയസ്സിന് മുകളിലുള്ളവരുമാണ്. മൂന്നു ലക്ഷത്തിലധികം പേര്‍ 15നും 24നും ഇടയില്‍ പ്രായമുള്ളവരാണ്.

- Advertisement -
Ad image

നവംബറിനെ അപേക്ഷിച്ച് ഡിസംബറില്‍ ജനനനിരക്കില്‍ 3.6 ശതമാനം കുറവുണ്ടായി. ഡിസംബറില്‍ 1227 ആണ്‍കുട്ടികളും 1149 പെണ്‍കുട്ടികളുമാണ് ജനിച്ചത്. 226 പേരാണ് ഈ കാലയളവില്‍ മരിച്ചത്- 157 പുരുഷന്മാരും 69 വനിതകളും.

ഡിസംബറില്‍ 437 കപ്പലുകള്‍ 6.18 ദശലക്ഷം ടണ്‍ ചരക്ക് ഖത്തറിലേക്ക് കൊണ്ടുവന്നു. കപ്പലുകളുടെ നീക്കത്തില്‍ ഒരു മാസം മുമ്പുള്ളതിനേക്കാള്‍ 6.6 ശതമാനവും ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 10.4 ശതമാനവും പുരോഗതിയാണിത്. മൊത്തം ടണേജില്‍ ഈ കണക്ക് പ്രതിമാസം 22.9 ശതമാനവും വര്‍ഷം തോറും 11.1 ശതമാനവും വര്‍ധിക്കുന്നു.

ഡിസംബറില്‍ 3,284 ഡ്രൈവിംഗ് ലൈസന്‍സുകളാണ് അനുവദിച്ചത്. ഖത്തരികള്‍ 546 പേര്‍ക്കും പ്രവാസികളില്‍ 2,738 പേര്‍ക്കുമാണ് ലൈസന്‍സ് അനുവദിച്ചത്. ഡിസംബറില്‍ 4,558 പുതിയ വാഹനങ്ങളാണ് റജിസ്റ്റര്‍ ചെയ്തത്.

ഡിസംബറില്‍ ഖത്തറില്‍ നടന്ന 12,000 അപകടങ്ങളില്‍ 992 പേര്‍ക്കാണ് പരുക്കേറ്റത്. ചെറിയ പരുക്കുകളാണ് ഭൂരിഭാഗം പേര്‍ക്കുമെങ്കിലും അഞ്ച് ശതമാനം പേര്‍ക്ക് ഗുരുതര പരുക്കും രണ്ട് ശതമാനം പേര്‍ക്ക് മാരകമായ അപകടങ്ങളുമാണ് സംഭവിച്ചത്. അപകടങ്ങളില്‍ 19 പേരാണ് മരിച്ചത്.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!