സ്മാര്‍ട്ടായി അങ്കണവാടികള്‍

Web Desk
1 Min Read

ആലുവ: ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തിലെ 6, 7, 11, 15 വാര്‍ഡുകളിലെ നാല് അങ്കണവാടികള്‍ സ്മാര്‍ട്ട് അങ്കണവാടികളായി. പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ തുക വെച്ചാണ് സ്മാര്‍ട്ടാക്കി മാറ്റിയത്.

city exchange

ഏഴാം വാര്‍ഡിലെ അശോകപുരം മഹിളാ സമാജത്തില്‍ പ്രവര്‍ത്തിക്കുന്ന 106-ാം നമ്പര്‍ അങ്കണവാടി സ്മാര്‍ട്ടാക്കിയതിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി അധ്യക്ഷത വഹിച്ചു.

ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഷെഫീക്ക് സ്വാഗതവും ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ വിനീത നന്ദിയും പറഞ്ഞു. മെമ്പര്‍മാരായ പി എസ് യൂസഫ്, സി പി നൗഷാദ്, വാര്‍ഡ് ജാഗ്രത സമിതി അംഗം സാദിഖ് മെഴുക്കാട്ടില്‍, പഞ്ചായത്ത് വര്‍ക്കിംഗ് ഗ്രൂപ്പ് അംഗം മനു മൈക്കിള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. സ്വന്തമായി കെട്ടിടമുളള പഞ്ചായത്തിലെ അങ്കണവാടികളെല്ലാം സ്മാര്‍ട്ടാക്കി മാറ്റുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പ്രസിഡന്റ് രാജി സന്തോഷ് പറഞ്ഞു. ചടങ്ങില്‍ ദീര്‍ഘകാലത്തെ സേവനത്തിനു ശേഷം അങ്കണവാടിയില്‍ നിന്നും വിരമിക്കുന്ന മേഴ്‌സി ടീച്ചറെയും ഹെല്‍പ്പര്‍മാരായ അജിത കുമാരി, പത്മിനി എന്നിവരെയും ആദരിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!