

ആലുവ: ഹംസക്കോയ രചിച്ച് കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ച മൂന്നു പുസ്തകങ്ങളുടെ 90 വീതം കോപ്പികള്‍ ലൈബ്രറി കൗണ്‍സിലിന് കൈമാറി. എഴുത്തുകാര്‍ക്കിടയില്‍ പുതിയൊരു സംസ്‌കാരത്തിന് ഈ പ്രവര്‍ത്തി തുടക്കം കുറിക്കുകയാണെന്നും ആലുവ താലൂക്ക് ലൈബ്രറിയുടെ കീഴിലുള്ള 87ഓളം ലൈബ്രറികള്‍ക്ക് ഈ പുസ്തകങ്ങള്‍ നല്‍കുന്നത്തോടെ ആയിരകണക്കിന് വായനക്കാരിലേക്ക് എത്തുകയും അതുവഴി വഴിമാറിപ്പോകുന്ന വായനാശീലം കൂടുതല്‍ ശക്തിയോടെ തിരിച്ചുകൊണ്ടുവരാന്‍ സാധ്യമാകുമെന്നും അന്‍വര്‍ സാദത്ത് എം എല്‍ എ പറഞ്ഞു. ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി കെ ഷാജിക്ക് പുസ്തകങ്ങള്‍ കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം.

എ പി ഉദയകുമാര്‍, എ ശംസുദ്ധീന്‍, എം ജി സുബിന്‍ എന്നിവര്‍ പ്രസംഗിച്ചു. വി എ ഹാരിദ് അധ്യക്ഷത വഹിച്ചു. ബേബി കരുവേലി നന്ദി പറഞ്ഞു. വി എം ഷംസുദ്ദീന്‍, സാബു ഡേവിഡ്, ജെയിന്‍ സെബാസ്റ്റ്യന്‍, നവാബ് ആലുവ, ആസിഫ് കോമു എന്നിവര്‍ സന്നിഹിതരായിരിന്നു.
