അമീറും സൗദി കിരീടാവകാശിയും കൂടിക്കാഴ്ച നടത്തി

Web Desk
1 Min Read

റിയാദ്: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജകുമാരനുമായി ചര്‍ച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ സാഹോദര്യ ബന്ധത്തെക്കുറിച്ചും പരസ്പര പിന്തുണ മാര്‍ഗങ്ങളെക്കുറിച്ചും ഇരു രാജ്യങ്ങളുടെയും പൊതുതാത്പര്യങ്ങളെ കുറിച്ചും ചര്‍ച്ചയില്‍ ഉന്നയിച്ചു.

city exchange

അല്‍ യമാമ കൊട്ടാരത്തില്‍ നടന്ന ചര്‍ച്ചയില്‍ അമീറും സൗദി കിരീടാവകാശിയും നിലവിലെ സംഭവവികാസങ്ങള്‍, പ്രത്യേകിച്ച് അധിനിവേശ ഫലസ്തീനിലെ സംഭവവികാസങ്ങള്‍, ഗാസയ്ക്കെതിരായ ആക്രമണം തടയാനും സാധാരണക്കാരെ സംരക്ഷിക്കാനും അടിയന്തിരമായി സഹായം എത്തിക്കാനുമുള്ള ശ്രമങ്ങളും ചര്‍ച്ച ചെയ്തു.

പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍താനി, അമീരി ദിവാന്‍ മേധാവി ശൈഖ് സൗദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി, സ്റ്റേറ്റ് സെക്യൂരിറ്റി മേധാവി അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ ഖുലൈഫി തുടങ്ങി നിരവധി പ്രമുഖര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

സൗദി ഭാഗത്ത് നിന്ന് സഹമന്ത്രിയും കാബിനറ്റ് അംഗവുമായ തുര്‍ക്കി ബിന്‍ മുഹമ്മദ് ബിന്‍ ഫഹദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജകുമാരന്‍, കായിക മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി ബിന്‍ ഫൈസല്‍ അല്‍ സൗദ് രാജകുമാരന്‍, ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് തുടങ്ങിയവര്‍ പങ്കെടുത്തു.

- Advertisement -
Ad image

അമീറിനും സംഘത്തിനും സൗദി കിരീടാവകാശി ബഹുമാനാര്‍ഥം അത്താഴ വിരുന്ന് നല്‍കി.

Share This Article
Leave a Comment
error: Content is protected !!