കേരള ബ്ലാസ്‌റ്റേഴ്‌സിനെ നേരിടാന്‍ ഹൈദരബാദ് എഫ് സി

Web Desk
1 Min Read

ഗോവ: ഹീറോ ഐ എസ് എല്‍ രണ്ടാം സെമി ഫൈനലിന്റെ രണ്ടാം പാദത്തില്‍ 1-0ന് തോറ്റെങ്കിലും ആദ്യ പാദത്തിലെ ഗോള്‍ ബലത്തില്‍ ഫൈനല്‍ പ്രവേശനം നേടി ഹൈദരബാദ് എഫ് സി. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്‌സും ഹൈദരബാദ് എഫ് സിയും ഏറ്റുമുട്ടും.

city exchange

ആദ്യമായാണ് ഐ എസ് എല്‍ ഫൈനലില്‍ ഹൈദരാബാദ് മത്സരിക്കാനുള്ള യോഗ്യത നേടുന്നത്. നേരത്തെ രണ്ടു തവണ കേരള ബ്ലാസ്‌റ്റേഴ്‌സ് ഫൈനലിലെത്തിയിട്ടുണ്ടെങ്കിലും കപ്പ് കിട്ടിയിട്ടില്ല. ഇത്തവണ ഫൈനലില്‍ ആര് ജയിച്ചാലും ഐ എസ് എല്‍ ട്രോഫി ആദ്യമായി സ്വന്തമാക്കും.

കളിയുടെ 79-ാം മിനുട്ടില്‍ എ ടി കെയുടെ റോയ് കൃഷ്ണ നേടിയ ഗോളില്‍ രണ്ടാം പാദ സെമി അവര്‍ ജയിച്ചെങ്കിലും ആദ്യ പാദ സെമിയില്‍ വഴങ്ങിയ മൂന്നു ഗോളുകള്‍ വിനയായി. അഗ്രഗേറ്റ് സ്‌കോര്‍ 3-2നാണ് ഹൈദരബാദ് കലാശപ്പോരാട്ടത്തിലേക്ക് യോഗ്യത നേടിയത്.

- Advertisement -
Ad image

കളിയുടെ ഭൂരിഭാഗ സമയവും ഇരുടീമുകളും ആക്രമിച്ചുള്ള കളിയാണ് പുറത്തെടുത്തത്. ഒഗ്ബച്ചെയുടെ മുന്നേറ്റം 23-ാം മിനുട്ടില്‍ ആദ്യ ഗോളിനുള്ള വഴി തുറന്നെങ്കിലും അതുണ്ടായില്ല. ആദ്യ ഡ്രിങ്ക് ബ്രേക്കിനുശേഷം ഹൈദരാബാദിന് തുടര്‍ച്ചയായി ലഭിച്ച രണ്ട് അവസരങ്ങളും ഗോളാക്കി മാറ്റാന്‍ സാധിച്ചില്ല.

37-ാം മിനിറ്റില്‍ പ്രബീര്‍ ദാസിന്റെ പാസില്‍ നിന്ന് തുറന്ന അവസരം ഹ്യൂഗോ ബോമസ് നഷ്ടമാക്കിയത് എ ടി കെയ്ക്ക് വലിയ മോഹഭംഗമാണ് നല്കിയത്.

Share This Article
Leave a Comment
error: Content is protected !!