സൗദി രാജാവ് ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു

Web Desk
1 Min Read

റിയാദ്: സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് മെഡിക്കല്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍ വിട്ടതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സല്‍മാന്‍ രാജാവിന് ഘടിപ്പിച്ച പേസ്‌മേക്കറിന്റെ ബാറ്ററി മാറ്റിയിട്ടതായും ചികിത്സാ പദ്ധതികളുടെ ഭാഗമായി അദ്ദേഹം ഏതാനും ദിവസങ്ങള്‍ വിശ്രമത്തിലായിരിക്കുമെന്നും സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു.

city exchange

സൗദി പ്രസ് ഏജന്‍സി പുറത്തുവിട്ട ഫോട്ടോകള്‍ പ്രകാരം സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് ആശുപത്രി വിടുമ്പോള്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും കൂടെയുണ്ടായിരുന്നു. 86കാരനായ രാജാവിന് വലിയ ബുദ്ധിമുട്ടുകളില്ലാത്ത ഒരു ശസ്ത്രക്രിയ ഈയ്യിടെ നടത്തിയതായി സൗദി പ്രസ് ഏജന്‍സിയും അസോസിയേറ്റഡ് പ്രസും റിപ്പോര്‍ട്ട് ചെയ്യുന്നു.

പത്ത് ദിവസത്തോളമാണ് രാജാവ് റിയാദിലെ ആശുപത്രിയില്‍ കഴിഞ്ഞത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!