ഖത്തര്‍ ഐ എം സി സി സെന്‍ട്രല്‍ കമ്മിറ്റിയുടെ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: ഖത്തര്‍ സമൂഹത്തില്‍ ലഹരി ഉപയോഗം മൂലം വര്‍ധിച്ചു വരുന്ന പ്രതിസന്ധിക്കെതിരെ ശക്തമായ പ്രതിജ്ഞയുമായി ഐ എം സി സി ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബിന്‍ മഹമൂദ് സെഞ്ചറി റെസ്റ്റോറന്റില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു.

city exchange

പരിപാടി എം ഇ എസ് സ്‌കൂള്‍ വിദ്യാര്‍ഥി മുഹമ്മദ് പി എച്ചിന്റെ ഖിറാഅത്തോടെ ആരംഭിച്ചു. ഐ എം സി സി സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി എന്‍ പി മുനീര്‍ മേപ്പയ്യൂര്‍ അധ്യക്ഷ സ്ഥാനം വഹിച്ചു. ഖത്തറിലെ വിവിധ സംഘടനകളുടെ പ്രതിനിധികളും സാമൂഹിക പ്രവര്‍ത്തകരും സംഗമത്തില്‍ പങ്കെടുത്തു.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നിധിന്‍ എസ് (സംസ്‌കൃതി), സക്കറിയ (കെ ഐ സി), വിപിന്‍ വി പി (ഇന്‍കാസ്), പ്രദോഷ്‌കുമാര്‍ (അടയാളം ഖത്തര്‍), റഊഫ് കൊണ്ടോട്ടി (ലോക കേരള സഭ അംഗം), ഇസ്മായില്‍ തോപ്പയില്‍ (ഐ സി എഫ്) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

ഐ എം സി സി ഡല്‍ഹി കേന്ദ്രീകരിച്ച് നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ പ്രഖ്യാപനം നൗഷീര്‍ ടി ടി നിര്‍വഹിച്ചു. സന്ദര്‍ശനാര്‍ഥം ഖത്തറിലെത്തിയ ഐ എന്‍ എല്‍ കോഴിക്കോട് ജില്ലാ നേതാവ് മുഹമ്മദ് മുബാറക്കിനെ ഐ എ ംസി സി സെന്‍ട്രല്‍ കമ്മറ്റി ട്രഷറര്‍ പി എച്ച മന്‍സൂര്‍ കൂളിയഗ്ഗാല്‍ ഷാള്‍ അണിയിച്ച് ആദരിച്ചു.

- Advertisement -
Ad image

ലഹരിവിരുദ്ധ പ്രതിജ്ഞ മുസ്തഫ കബീര്‍ ചൊല്ലിക്കൊടുത്തു. അതിനൊപ്പം എല്ലാവരും പ്രതിജ്ഞ എടുത്തു. ഐ എം സി സി സെന്‍ട്രല്‍ കമ്മറ്റി സെക്രട്ടറി മുബാറക് നെല്ലിയാളി പരിപാടിക്ക് സ്വാഗതം പറഞ്ഞു.

സംഗമത്തിന് ഷാനവാസ് ബാബു, ശംസുദ്ധീന്‍ വില്ല്യപ്പള്ളി, മുനീര്‍ പി ബി, കബീര്‍ ആലംബാടി, അമീര്‍ ഷെഖ് പടന്നാക്കാട്, ഫഹദ് കൊയിലാണ്ടി, ജബ്ബാര്‍ ഇരിക്കൂര്‍, സാദിക്ക് കൂളിയഗ്ഗാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

TAGGED:
Share This Article
Leave a Comment
error: Content is protected !!