

ദോഹ: കെ എം സി സി ഖത്തര്‍ തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ഗറാഫയിലുള്ള പേര്‍ലിംഗ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഷഫീക് ഹുദവി നസീഹത്തോട് കൂടി തുടങ്ങിയ ഇഫ്താര്‍ സംഗമത്തില്‍ കെ എം സി സി കാസറഗോഡ് ജില്ലാ ആക്ടിങ് പ്രസിഡന്റ് എം എ നാസര്‍ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

കെ എം സി സി ഖത്തര്‍ തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ തൃക്കരിപ്പൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി അബീ മര്‍ഷാദ് സ്വാഗതം പറഞ്ഞു.

വേള്‍ഡ് കെ എം സി സി വൈസ് പ്രസിഡന്റ് എസ് എ എം ബഷീറിനെ കെ എം സി സി ഖത്തര്‍ തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്റ് അന്‍വര്‍ എ പി മൊമെന്റോ നല്‍കിയും മണ്ഡലം സീനിയര്‍ നേതാവ് എം ടി പി മുഹമ്മദ് കുഞ്ഞി ഷാള്‍ അണിയിച്ചും അനുമോദിച്ചു.
കെ എം സി സി മണ്ഡലം കമ്മിറ്റി നടത്തിയ സ്‌നേഹസുരക്ഷ പദ്ധതിയില്‍ സീറോ ബാലന്‍സ് ക്യാമ്പയിന്‍, നാനൂറിലേറെ മെമ്പര്‍ഷിപ്പ് ക്യാമ്പയിനിലെ മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെച്ച പഞ്ചായത്ത്/ മുനിസിപ്പാലിറ്റി കമ്മിറ്റികളെ മണ്ഡലം കമ്മിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കി അനുമോദിച്ചു.
അംഗങ്ങളുടേയും കുടുംബങ്ങളുടെയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ഇഫ്താര്‍ സംഗമത്തില്‍ കുട്ടികള്‍ക്കുള്ള ഗരന്‍ഗാവോ ഗിഫ്റ്റും നല്‍കി.
കെ എം സി സി കാസറഗോഡ് ജില്ലാ ഭാരവാഹികള്‍, ജില്ലാ നേതാക്കന്മാര്‍, ജില്ലയിലെ വിവിധ മണ്ഡലം ഭാരവാഹികളും പങ്കെടുത്തു. കെ എം സിസ ി ഖത്തര്‍ തൃക്കരിപ്പൂര്‍ മണ്ഡലം ട്രഷറര്‍ ആബിദ് ഉദിനൂര്‍ നന്ദി പറഞ്ഞു.

