

ആലുവ: ആലുവ, കളമശ്ശേരി നിയോജകമണ്ഡലങ്ങളിലൂടെ കടന്നു പോകുന്ന ആലുവ- ആലങ്ങാട് റോഡിന്റെ വീതി കുറഞ്ഞ തോട്ടുക്കാട്ടുകര ജംഗ്ഷന്‍ മുതല്‍ കടുങ്ങല്ലൂര്‍ വരെയുള്ള ഭാഗത്ത് സ്ഥലം ഏറ്റെടുത്ത് വികസിപ്പിക്കുന്നതിന് പൊതുമരാമത്ത്, റവന്യൂ വകുപ്പ് മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അടിയന്തിരയോഗം വിളിക്കണമെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ ആവശ്യപ്പെട്ടു.

പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, വ്യവസായ മന്ത്രി പിരാജീവ് എന്നിവര്‍ യോഗം വിളിക്കാമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും അവ നടന്നിട്ടില്ല. ഗതാഗതക്കുരുക്കിനെ തുടര്‍ന്ന് ഈ ഭാഗങ്ങളില്‍ യാത്ര ഉള്‍പ്പെടെ വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്.

2012- 13 വര്‍ഷത്തെ ബജറ്റില്‍ ഈ ഭാഗത്തിന്റെ വികസനത്തിന് 455 ലക്ഷം രൂപ വകയിരുത്തിയിരുന്നെങ്കിലും ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെ പ്രവര്‍ത്തികളൊന്നും നടന്നിരുന്നില്ല. പദ്ധതി വൈകുന്നതിനെ തുടര്‍ന്ന് പ്രദേശത്ത് ബുദ്ധിമുട്ട് അനുഭവപ്പെടുകയാണെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ പൊതുമരാമത്ത് വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസിനെ നേരില്‍ കണ്ട് അറിയിച്ചതിനെ തുടര്‍ന്ന് ഉടന്‍ യോഗം ചേരുമെന്ന് മന്ത്രി അറിയിച്ചതായി എം എല്‍ എ വിശദമാക്കി.

