

രാമന്തളി: ഉത്തര്‍ പ്രദേശിലെ യോഗി സര്‍ക്കാര്‍ കര്‍ഷകരോട് കാണിക്കുന്ന അക്രമത്തിലും ക്രൂരതയിലും പ്രതിഷേധിച്ച് യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം രാമന്തളി ശാഖയില്‍ പ്രതിഷേധ ചൂട്ട് സമരം നടത്തി.

പരിപാടി മുസ്‌ലിം യൂത്ത് ലീഗ് പയ്യന്നൂര്‍ മണ്ഡലം പ്രസിഡന്റ് പി കെ ഷബീര്‍ ഉദ്ഘാടനം ചെയ്തു. ഖമറുസ്സമാന്‍, അഫ്‌സല്‍ രാമന്തളി, സി എം റിയാസ്, ജമാല്‍ കെ പി, ശാനിദ് പി എസ്, ഇസ്മായില്‍ കെ കെ, മുഹമ്മദ് പി കെ, വഹാബ്, ഷനീജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
